സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കിടയില്‍ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; നാലാമത്തെ കുഞ്ഞിനെയും നഷ്ടപ്പെട്ടു ശെല്‍വന്‍- വീരമ്മ ദമ്പതികള്‍

വീരമ്മ-ശെൽവൻ ദമ്പതികളുടെ മൂന്നു കുഞ്ഞുങ്ങളും മുമ്പ് മരണപ്പെടുകയായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ക്കും മരണ കാരണം വിളര്‍ച്ചയാണെന്ന് കണ്ടെത്തിയിരുന്നു. മരിച്ച ബാലുവെന്ന കുഞ്ഞിനും വിളര്‍ച്ചയുണ്ടായിരുന്നതായി തമ്പ് എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ രാമു നാരദാ ന്യൂസിനോട് പറഞ്ഞു.

സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കിടയില്‍ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; നാലാമത്തെ കുഞ്ഞിനെയും നഷ്ടപ്പെട്ടു ശെല്‍വന്‍- വീരമ്മ ദമ്പതികള്‍

പാലക്കാട്:അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ കടമ്പാറ ഊരില്‍ വീരമ്മ - ശെല്‍വന്‍ ദമ്പതികളുടെ നാലാമത്തെ കുഞ്ഞാണ് മരിച്ചത്.  അഞ്ചു മാസം പ്രായമുള്ള ബാലു എന്ന ആണ്‍ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ വെച്ചായിരുന്നു മരണം.

വീരമ്മ-ശെൽവൻ ദമ്പതികളുടെ മൂന്നു കുഞ്ഞുങ്ങളും മുമ്പ് മരണപ്പെടുകയായിരുന്നു. ആദ്യത്തെ കുഞ്ഞിനെ ഗർഭാവസ്ഥയിൽ തന്നെ നഷ്ടപ്പെട്ടിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ക്കും മരണ കാരണം വിളര്‍ച്ചയാണെന്ന് കണ്ടെത്തിയിരുന്നു.  മരിച്ച ബാലുവെന്ന കുഞ്ഞിനും വിളര്‍ച്ചയുണ്ടായിരുന്നതായി  തമ്പ് എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ രാമു നാരദാ ന്യൂസിനോട് പറഞ്ഞു.

ജനിക്കുമ്പോള്‍ കുഞ്ഞിന് രണ്ടര കിലോ തൂക്കം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായ് 25 ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് ജനിച്ചത്.
അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ നാലിലൊന്നായി കുറച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് വീണ്ടും ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്നത്.

Read More >>