കരാറുകാരെ മാറ്റി നിര്‍ത്തി ജയ്‌സണും കൂട്ടരും ഇറങ്ങി; അഴിമതിയില്ലാത്ത ആദിവാസി വീട്‌ നിര്‍മ്മാണത്തിന്റെ കോടഞ്ചേരി മാതൃക

വീട്‌ നിര്‍മ്മിച്ച്‌ പകല്‍ക്കൊള്ള നടത്താന്‍ കരാറുകാരന്‍ ഇറങ്ങിത്തിരിച്ചതോടെയാണ്‌ ജയ്‌സണും കൂട്ടരും അഴിമതിരഹിത ആദിവാസി വീട്‌ നിര്‍മ്മാണത്തിന്‌ വേണ്ടി കച്ചകെട്ടിയിറങ്ങിയത്‌. സിപിഐഎം പ്രവര്‍ത്തകനായ ജയ്‌സണ്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ്‌ വീട്‌ നിര്‍മ്മാണത്തിന്‌ വേണ്ടി തന്റെ സമയവും അധ്വാനവും ഉപയോഗപ്പെടുത്തിയത്‌. ജയ്‌സന്റെയും കൂട്ടരുടെയും നീക്കം യുഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്ത്‌ ഭരണസമിതിയ്‌ക്ക്‌ അത്ര പിടിച്ചിരുന്നില്ല. പഞ്ചായത്തധികാരികള്‍ പുറം തിരിഞ്ഞ്‌ നിന്നതോടെ ജയ്‌സണും കൂട്ടരും പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നേരിട്ട്‌ അപേക്ഷ നല്‍കിയാണ്‌ വീട്‌ നിര്‍മ്മാണത്തിനുള്ള ഫണ്ട്‌ നേടിയെടുത്തത്‌.

കരാറുകാരെ മാറ്റി നിര്‍ത്തി ജയ്‌സണും കൂട്ടരും ഇറങ്ങി; അഴിമതിയില്ലാത്ത ആദിവാസി വീട്‌ നിര്‍മ്മാണത്തിന്റെ കോടഞ്ചേരി മാതൃക

ആദിവാസി ക്ഷേമത്തിന്റെ പേരില്‍ കോടികള്‍ വെട്ടിക്കുന്ന ഉദ്യോഗസ്ഥ-ഭരണ വര്‍ഗ്ഗങ്ങള്‍ക്ക്‌ അപവാദമായി ചിലരുണ്ട്‌. ആ ഗണത്തിപ്പെടുന്നയാളാണ്‌ കോഴിക്കോട്‌ ജില്ലയിലെ കോടഞ്ചേരി ജയ്‌സണ്‍ ജോയ്‌ എന്ന കുടിയേറ്റക്കാരന്‍. കോടഞ്ചേരി പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ വരുന്ന പൂണ്ട, മേകോഞ്ഞി പണിയ കോളനികളിലെ ആദിവാസികള്‍ക്കു നിര്‍മ്മിച്ചു നല്‍കിയ വീടുകളില്‍ വ്യാപകമായ ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. എടിഎസ്‌പി, ഹഡ്‌കോ തുടങ്ങിയവയില്‍ നിന്ന്‌ വായ്‌പയെടുത്താണ്‌ പഞ്ചായത്ത്‌ വീട്‌ നിര്‍മ്മാണം നടത്തിയത്‌. കരാറുകാരന്‍ നിര്‍മ്മിച്ച വീടുകള്‍ക്ക്‌ പഞ്ചായത്ത്‌ നിഷ്‌കര്‍ഷിക്കുന്ന വ്യസ്ഥകളൊന്നും പാലിച്ചില്ലെന്ന്‌ കണ്ടെത്തിയിരുന്നു.


വായുസഞ്ചാരമില്ലാത്ത മുറികള്‍. രണ്ട്‌ ജനല്‍പാളികളെന്നു പറയുന്നുണ്ടെങ്കിലും ഒരെണ്ണം മാത്രമേ സ്ഥാപിച്ചിട്ടുള്ളു. വീടുകള്‍ക്ക്‌ എഞ്ചിനീയര്‍ നിഷ്‌കര്‍ഷിച്ച ഉയരമില്ല.അടുക്കളയില്‍ ചിമ്മിനിയില്ലാത്തതിനാല്‍ പുകയെല്ലാം വീടിനകത്തു തന്നെ. ശക്തമല്ലാത്ത അടിത്തറ. മണലിനു പകരം പാറപ്പൊടി ഉപയോഗിച്ചുള്ള നിര്‍മ്മാണം. ഇങ്ങനെ വാസയോഗ്യമല്ലാത്ത വീടുകള്‍ നിര്‍മ്മിച്ചാണ്‌ കരാറുകാരന്‍ പണം തട്ടിയത്‌. തുടര്‍ന്നും ഇത്തരത്തില്‍ വീടു നിര്‍മ്മിച്ച്‌ പകല്‍ക്കൊള്ള നടത്താന്‍ കരാറുകാരന്‍ ഇറങ്ങിത്തിരിച്ചതോടെയാണ്‌ ജയ്‌സണും കൂട്ടരും അഴിമതിരഹിത ആദിവാസി വീടു നിര്‍മ്മാണത്തിനു വേണ്ടി കച്ചകെട്ടിയിറങ്ങിയത്‌. സിപിഐഎം പ്രവര്‍ത്തകനായ ജയ്‌സണ്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ്‌ വീടു നിര്‍മ്മാണത്തിനു വേണ്ടി തന്റെ സമയവും അധ്വാനവും ഉപയോഗപ്പെടുത്തിയത്‌.ജയ്‌സന്റെയും കൂട്ടരുടെയും നീക്കം യുഡിഎഫ്‌ ഭരിക്കുന്ന പഞ്ചായത്ത്‌ ഭരണസമിതിയ്‌ക്ക്‌ അത്ര പിടിച്ചിരുന്നില്ല. പഞ്ചായത്തധികാരികള്‍ പുറം തിരിഞ്ഞു നിന്നതോടെ ജയ്‌സണും കൂട്ടരും പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നേരിട്ട്‌ അപേക്ഷ നല്‍കിയാണ്‌ വീട്‌ നിര്‍മ്മാണത്തിനുള്ള ഫണ്ട്‌ നേടിയെടുത്തത്‌. കോടഞ്ചേരി മുന്‍ പഞ്ചായത്തംഗം കൂടിയാണ്‌ ജയ്‌സണ്‍. അടിത്തറ മുതല്‍ കൃത്യമായ രീതിയില്‍ വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്‌. രാവിലെ ഏഴു മുതല്‍ അഞ്ചു വരെ ജോലി സമയം. തൊഴിലാളികള്‍ക്കൊപ്പം സദാസമയവും ജയ്‌സണ്‍ ഉണ്ടാകും. ഇത്തരത്തില്‍ മികച്ചരീതിയില്‍ത്തന്നെ ഒരു വീട്‌ നിര്‍മ്മിക്കാന്‍ പരമാവധി 45 ദിവസം മാത്രം മതിയെന്ന്‌ ജയ്‌സണ്‍ ജോയ്‌ നാരദ ന്യൂസിനോട്‌ പറഞ്ഞു. പൂണ്ടയില്‍ പത്തും മേകോഞ്ഞിയില്‍ പതിനൊന്നും വീടുകളാണ്‌ ജയ്‌സണും കൂട്ടുകാരും പണിയുന്നത്. നാല്‌ വീടുകളുടെ പ്രവൃത്തി പൂര്‍ത്തിയായി. അവശേഷിക്കുന്നവ ഇപ്പോഴും നിര്‍മ്മാണത്തിലാണ്‌. 3.5 ലക്ഷം രൂപയാണ്‌ ഒരുവീടിന്‌ എടിഎസ്‌എഫ്‌ ഫണ്ട്‌ അനുവദിക്കുന്നത്‌.

അത്രയും തുക കൊണ്ട്‌ കോളനിയിലെ ഡിവൈഎഫ്‌ ഐ സുഹൃത്തുക്കളുടെ സഹായത്തോടെയാണ്‌ ജോലി തുടരുന്നത്‌. ലാഭേച്ഛയില്ലാതെ ജയ്‌സണും കൂട്ടരും തുടരുന്ന വീട്‌ നിര്‍മ്മാണത്തിന്‌ സിപിഐഎമ്മിന്റെ പിന്തുണയുണ്ട്‌. എന്നാല്‍ ജയ്‌സന്റെ സ്വന്തം ഉത്തരവാദിത്വത്തില്‍ത്തന്നെയാണ്‌ കാര്യങ്ങള്‍ നടക്കുന്നത്‌. ട്രൈബല്‍ ഓഫീസര്‍ എ ഷമീറും ട്രൈബല്‍ പ്രമോട്ടര്‍ ഷാഗിയും ജയ്‌സണ്‌ പിന്തുണയുമായി കൂടെയുണ്ട്‌. ജയ്‌സന്റെ മേല്‍നോട്ടത്തില്‍ ഇവിടെയുള്ള കാട്ടുനായ്‌ക്ക കോളനിയില്‍ ആറു വീടുകളുടെ നിര്‍മ്മാണത്തിന്‌ പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ്‌ പച്ചക്കൊടി കാട്ടിയിട്ടുണ്ട്‌. ഇവിടെയും വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്‌.

Read More >>