ഉറങ്ങാത്ത രാത്രികളോട് വിട പറയാം

എത്ര നേരം ഉറങ്ങണമെന്നുള്ളത് നമ്മുടെ ശാരീരികക്ഷമത പോലെയിരിക്കും. മുതിര്‍ന്ന ആളുകള്‍ കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങണം. കുട്ടികള്‍ക്ക് എട്ടുമണിക്കൂര്‍ സമയം ഉറക്കം ലഭിക്കുന്നത് ശരീരത്തിനും ബുദ്ധിവികാസത്തിനും വളരെ പ്രയോജനം ചെയ്യുന്നു.

ഉറങ്ങാത്ത രാത്രികളോട് വിട പറയാം

നല്ല ഉറക്കമുള്ള ഒരാള്‍ക്കെ നല്ല ആരോഗ്യം നിലനിര്‍ത്താനാവുകയുള്ളൂ. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് ഉറക്കം. എത്ര നല്ല ഉറക്കത്തിലും നമ്മുടെ തലച്ചോര്‍ ഉണര്‍ന്നിരിക്കും.

എത്ര നേരം ഉറങ്ങണമെന്നുള്ളത് നമ്മുടെ ശാരീരികക്ഷമത പോലെയിരിക്കും. മുതിര്‍ന്ന ആളുകള്‍ കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ഉറങ്ങണം. കുട്ടികള്‍ക്ക് എട്ടുമണിക്കൂര്‍ സമയം ഉറക്കം ലഭിക്കുന്നത് ശരീരത്തിനും ബുദ്ധിവികാസത്തിനും വളരെ പ്രയോജനം ചെയ്യുന്നു.


ഉറക്കക്കുറവ് ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ട്.

  • മാനസിക രോഗങ്ങള്‍

  • മദ്യം,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം.

  • പുകവലി, ചില മരുന്നുകളുടെ ഉപയോഗം

  • ചില ഹോര്മോണുകളുടെ അപര്യാപ്തത

  • തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തന വൈകല്യം

  • വാര്ദ്ധക്യ സഹജമായ ആരോഗ്യക്കുറവ്


എന്നിവ ഉറക്കം കുറയുന്നതിന് കാരണമാകുന്നു.

മദ്യപാനം, പുകവലി ഇവ ഉറക്കത്തിന്റെ താളം തെറ്റിക്കുന്നു. ഉറക്കം വരാന് വേണ്ടി മദ്യം കഴിക്കുന്നത് വളരെ അപകടകരമാണ്. സ്ഥിരമായി മദ്യപിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ വളരെപ്പെട്ടെന്ന് മദ്യപാനം നിറുത്തിയാലും ഉറക്കക്കുറവ് അനുഭവപ്പെടും. അതുപോലെതന്നെയാണ് പുകവലിയുടെ കാര്യത്തിലും.

അത്താഴം കഴിഞ്ഞയുടന്‍ ഉറങ്ങരുത്. ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂര്‍ എങ്കിലും ഇടവേള നല്‍കിയതിനു ശേഷം മാത്രം ഉറങ്ങാന്‍ കിടക്കുന്നതാണ് നല്ലത്. രാത്രി ഭക്ഷണം വളരെ കുറച്ചു മാത്രം കഴിക്കുന്നതും ഉറക്കം കിട്ടാന്‍ നല്ലതാണ്. വയര്‍ നിറഞ്ഞിരുന്നാല്‍ അസ്വസ്ഥ മൂലം ഉറങ്ങാന്‍ കഴിയില്ല.

കുളിച്ചു ശരീരം ശുചിയാക്കി കിടക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. ഇത് സമ്മര്‍ദ്ദം അകറ്റുകയും മനസിനെ ശാന്തമാക്കുകയും ചെയ്യും.

കൃത്യമായി ഒരു സമയത്തു തന്നെ ഉറങ്ങി ശീലിക്കുന്നത് ഉറക്കത്തില്‍ ചിട്ട വരുത്തുകയും മതിയായ ഉറക്കം ലഭിക്കുകയും ചെയ്യും.

കൃത്യസമയത്ത് കിടക്കുന്നതുപോലെ എഴുന്നേല്‍ക്കാനും കൃത്യസമയം കണ്ടെത്തുക. രാത്രി നന്നായി ഉറക്കം കിട്ടിയാല്‍ അടുത്ത ദിവസം അലാറം ഇല്ലാതെ തന്നെ എഴുന്നേല്‍ക്കാനാകും.