ടോഗോയിൽ ജയിലിൽ കഴിഞ്ഞ നാല് മലയാളികളെ വിട്ടയച്ചു; മോചനം മൂന്നരവര്‍ഷത്തെ നരകയാതനകള്‍ക്കൊടുവില്‍

അറിയാത്ത കുറ്റത്തിന് ആഫ്രിക്കയിലെ ടോഗോയില്‍ ജയിലില്‍ കഴിഞ്ഞ നാല് മലയാളികള്‍ക്ക് ഒടുവില്‍ മോചനം. ജോലി ആവശ്യത്തിനായി ടോഗോയിലെത്തിയ എറണാകുളം സ്വദേശികളായ ഷാജി അബ്ദുള്ളക്കുട്ടി, നിധിന്‍ ബാബു, തരുണ്‍ ബാബു, ഗോഡ്‌വിന്‍ ആന്റണി എന്നിവരാണ് മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മോചിതരായത്.

ടോഗോയിൽ ജയിലിൽ കഴിഞ്ഞ നാല് മലയാളികളെ വിട്ടയച്ചു; മോചനം മൂന്നരവര്‍ഷത്തെ നരകയാതനകള്‍ക്കൊടുവില്‍ജോലി ആവശ്യത്തിനായി പശ്ചിമ ആഫ്രിക്കയിലെ ടോഗോയിലെത്തിയ നാല് മലയാളി യുവാക്കളെയാണ് കടല്‍ക്കൊള്ളക്കാരെന്ന് ആരോപിച്ച് തടവിലാക്കിയത്. മൂന്നര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് നാല് പേരുടേയും മോചനം സാധ്യമായത്. പൂക്കാട്ടുപടി സ്വദേശി ഷാജി, കല്ലൂര്‍ സ്വദേശികളായ തരുണ്‍ ബാബു, നിധിന്‍ ബാബു, ചേരാനെല്ലൂര്‍ സ്വദേശി ഗേഡ്‌വിന്‍ ആന്റണി എന്നിവരെയാണ് വിട്ടയച്ചത്.

2013 ജൂണ്‍ 21നാണ് നാല് പേരും ആഫ്രിക്കയിലേക്ക് പോയത്. ടോഗോയില്‍ കപ്പല്‍ ക്യാപ്റ്റനായിരുന്ന തേവര സ്വദേശി അരുണ്‍ ചന്ദ്രയാണ് ഉവരെ കൊണ്ടുപോയത്. ഖത്തര്‍ എയര്‍വെയ്‌സില്‍ പുറപ്പെട്ട ഇവര്‍ കാസബ്ലാങ്ക വഴി ടോഗോയിലെ ലോമിലെത്തിക്കുകയായിരുന്നു.


ലോമിലെത്തിയ ഇവരെ അരുണ്‍ ചന്ദ്രയും ഭാര്യാസഹോദരന്‍ നവീന്‍ ഗോപിയും ഹോട്ടലില്‍ താമസിപ്പിച്ചു. പുതിയ പ്രൊജക്ട് ആരംഭിക്കാന്‍ അല്‍പ സമയം എടുക്കുമെന്നും അതു വരെ ഹോട്ടലില്‍ താമസിക്കാനുമായിരുന്നു നിര്‍ദ്ദേശം.

ജൂലായ് 15 ന് അരുണും നവീനും ചേര്‍ന്ന് നാല് പേരേയും എം വി ഓഷ്യന്‍ സെഞ്ചൂറിയന്‍ എന്ന കപ്പലിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. കപ്പലിന് സുരക്ഷാ ഭീഷണി ഉണ്ടെന്നും കുറച്ചു ദിവസം കൂടി ഹോട്ടലില്‍ തങ്ങേണ്ടി വരുമെന്നുമായിരുന്നു അരുണും നവീനും ഇവരെ അറിയിച്ചത്. എന്നാല്‍ ജൂലായ് 18ന് ഹോട്ടലില്‍വെച്ച് അരുണും നവീനുമടക്കം ഇവരെ ആറുപേരെയും ടോഗോ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കപ്പലിലെ സാധനങ്ങള്‍ കൊള്ളയടിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്നാണ് ടോഗോ പൊലീസ് ഇവരെ അറിയിച്ചത്.

പിന്നീട് ഇവരെ കോടതിയില്‍ ഹോജരാക്കുകയും ടോഗോയിലെ സിവില്‍ ജയിലില്‍ അടയ്ക്കുകയും ചെയ്യുകയായിരുന്നു. അരുണ്‍ ചന്ദ്രയും നവീനും ഇതിനിടയില്‍ ജയില്‍ ചാടിയതോടെ മറ്റ് നാല് പേരുടേയും മോചനം അനിശ്ചിതാവസ്ഥയിലാകുകയായിരുന്നു.

ഭക്ഷണത്തിനും താമസത്തിനും മരുന്നിനുമെല്ലാം ജയിലില്‍ ഇവര്‍ക്ക് പണമടയ്‌ക്കേണ്ടി വരികയും ചെയ്തു. നാട്ടില്‍ നിന്ന് പ്രതിമാസം മുപ്പതിനായിരത്തോളം രൂപയാണ് ഇവര്‍ക്ക് അയച്ചു കൊടുത്തിരുന്നത്. മാരകരോഗങ്ങല്‍ ബാധിച്ചവരും ക്രിമനലുകള്‍ക്കുമൊപ്പമാണ് ഇവരേയും താമസിപ്പിച്ചിരുന്നത്.

Story by
Read More >>