ഹർത്താൽ ദിനത്തിലെ സഹകരണ ബാങ്ക് അക്രമം: മൂന്നു ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

ബാങ്കിനു നേരെ കല്ലെറിയുകയും ബാങ്കിൽ അതിക്രമിച്ചു കയറി ജീവനക്കാരെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രാദേശിക ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്.

ഹർത്താൽ ദിനത്തിലെ സഹകരണ ബാങ്ക് അക്രമം: മൂന്നു ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

കാസർഗോഡ്: ബിജെപി മാർച്ച് സിപിഐഎം ആക്രമിച്ചു എന്നാരോപിച്ചു ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു മൂന്നു ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൂടി പൊലീസിന്റെ പിടിയിലായി. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സിപിഐഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ആക്രമിച്ച കേസിൽ കുഡ്‌ലു സ്വദേശിയായ ഹരീഷ്, ഉളിയത്തടുക്ക സ്വദേശികളായ മഹേഷ്, മനോജ് കുമാർ എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

ബാങ്കിനു നേരെ കല്ലെറിയുകയും ബാങ്കിൽ അതിക്രമിച്ചു കയറി ജീവനക്കാരെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രാദേശിക ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്.

ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയതുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത വിവിധ കേസുകളിലായി ഇരുപതോളം പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story by