കേരളാ കോണ്‍ഗ്രസ് ലയന ചടങ്ങില്‍ വൈക്കം വിശ്വനുമായി വേദി പങ്കിട്ടത് മോഷണക്കേസില്‍ അന്വേഷണം നേരിടുന്ന വൈദികന്‍

ടിഎസ് ജോണ്‍ വിഭാഗം വൈസ് ചെയര്‍മാന്‍ തോമസ് ഡീക്കന്‍ കൈയത്തറയാണ് മോഷണക്കേസില്‍ കുറ്റാരോപിതന്‍. മരണപ്പെട്ട മുന്‍ സ്പീക്കറും മന്ത്രിയുമായ ടിഎസ് ജോണ്‍ പണികഴിപ്പിച്ച കാസര്‍ഗോഡ് പൊതുദേവലോകത്തെ സെന്റ് ഗ്രിഗോറിയോസ് എഞ്ചിനീയറിങ് കോളേജില്‍ നിന്നും വിലപിടിപ്പുള്ള കംപ്യൂട്ടറുകള്‍, ഫാക്‌സ് മെഷീന്‍, മരങ്ങള്‍ എന്നിവ അപഹരിച്ചു എന്ന കുറ്റത്തിന് ബദിയഡുക്ക പൊലീസ് സ്റ്റേഷനിലാണ് കേസുള്ളത്.

കേരളാ കോണ്‍ഗ്രസ് ലയന ചടങ്ങില്‍ വൈക്കം വിശ്വനുമായി വേദി പങ്കിട്ടത് മോഷണക്കേസില്‍ അന്വേഷണം നേരിടുന്ന വൈദികന്‍

കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തില്‍ ടിഎസ് ജോണ്‍ വിഭാഗത്തിന്റെ ലയന ചടങ്ങില്‍ തിരുവനന്തപുരം വിജെടി ഹാളിൽ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി വേദി പങ്കിട്ടത് മോഷണക്കേസില്‍ അന്വേഷണം നേരിടുന്ന വൈദികന്‍. ടിഎസ് വിഭാഗം വൈസ് ചെയര്‍മാന്‍ തോമസ് ഡീക്കന്‍ കൈയത്തറയാണ് മോഷണക്കേസില്‍ കുറ്റാരോപിതന്‍.

മരണപ്പെട്ട മുന്‍ സ്പീക്കറും മന്ത്രിയുമായ ടിഎസ് ജോണ്‍ പണികഴിപ്പിച്ച കാസര്‍ഗോഡ് പൊതുദേവലോകത്തെ സെന്റ് ഗ്രിഗോറിയോസ് എഞ്ചിനീയറിങ് കോളേജില്‍ നിന്നും വിലപിടിപ്പുള്ള കംപ്യൂട്ടറുകള്‍, ഫാക്‌സ് മെഷീന്‍, മരങ്ങള്‍ എന്നിവ അപഹരിച്ചു എന്ന കുറ്റത്തിന് ബദിയഡുക്ക പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസുള്ളത്.


ടിഎസ് ജോണിന്റെ മകന്‍ ജോസുകുട്ടി ജോണ്‍ 20-07-2016ല്‍ ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സെക്ഷന്‍ 379 പ്രകാരമാണു ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ പൊലീസ് കോടതിയില്‍ എഫ്‌ഐആറും സമര്‍പ്പിച്ചിട്ടുണ്ട്.

[caption id="attachment_73116" align="aligncenter" width="700"] തോമസ് കൈയത്തറയ്‌ക്കെതിരെ ജോസുകുട്ടി ജോണ്‍ നല്‍കിയ പരാതി[/caption]

എന്നാല്‍ കോടതിയില്‍ നിന്നും ജാമ്യമെടുക്കാതെയാണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെങ്ങന്നൂര്‍ ബുധനൂര്‍ സ്വദേശി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. പരിപാടിയില്‍ ആദ്യം മുതല്‍ പങ്കെടുക്കുകയും അവസാനം നന്ദി പറയുകയും ചെയ്തിട്ടാണ് തോമസ് കൈയത്തറ മടങ്ങിയത്.

അതേസമയം, വസ്തു തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നു കാട്ടി തോമസ് കൈയത്തറ രംഗത്തുവന്നിട്ടുണ്ടെന്നും അതിനാല്‍ ഇരു വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന അവകാശ തര്‍ക്കത്തില്‍ തീര്‍പ്പുണ്ടായ ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങാന്‍ കഴിയൂ എന്നും ബദിയടുക്ക എഎസ്‌ഐ കെവി തോമസ് നാരദാ ന്യൂസിനോടു പറഞ്ഞു.

[caption id="attachment_73115" align="aligncenter" width="700"]
പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആര്‍[/caption]

ഇതോടൊപ്പം, തടികള്‍ നല്‍കാമെന്നുപറഞ്ഞു പണം വാങ്ങി വഞ്ചിച്ചെന്നുകാട്ടി തോമസ് കൈയത്തറക്കെതിരെയും മല്ലപ്പള്ളി തുരുത്തിക്കാട് മേപ്രതു കാരക്കാട്ട് സ്വദേശി അനില്‍ എന്നുവിളിക്കുന്ന സുനിലിനെതിരെയും കാസര്‍ഗോഡ് ഏത്തടുക്ക സ്വദേശി പി അബൂബക്കര്‍ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സെന്റ് ഗ്രിഗോറിയോസ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരയിടത്തില്‍നിന്നും രണ്ടു പ്ലാവു തടികള്‍ നല്‍കാമെന്നു വിശ്വസിപ്പിച്ച് 35,000 രൂപ അഡ്വാന്‍സ് ഉള്‍പ്പെടെ 85,000 രൂപ തട്ടിയെടുത്തെന്നാണു പരാതി. ഇതു സംബന്ധിച്ച തോമസ് കൈയത്തറ തന്റെ കൈപ്പടയിലെന്നു വിശ്വസിപ്പുള്ള ഉറപ്പ് കോളേജിന്റെ സീലോടുകൂടിയ ലെറ്റര്‍പാഡിലെഴുതി രണ്ടു സാക്ഷികളുടെ മുമ്പില്‍വച്ചു തനിക്കു നല്‍കിയിരുന്നതായി അബൂബക്കര്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ മരം മുറിച്ച ശേഷം ഇയാള്‍ മുങ്ങിയതായും പരാതിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, ടിഎസ് ജോണിന്റെ മരണത്തില്‍ പങ്കുണ്ടെന്നുള്ള ആരോപണവും നിലനില്‍ക്കുന്നയാളാണ് തോമസ് കൈയത്തറ. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിഎസ് ജോണിന്റെ സഹോദര മക്കള്‍ 08-07-2016 ല്‍ നിയമസഭാ സ്പീക്കര്‍, മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മാത്രമല്ല, എഞ്ചിനീയറിങ് കോളേജും അതിന്റെ 35 ഏക്കര്‍ സ്ഥലവും സ്ഥാപനത്തിന്റെ അധികാരവുമായി ബന്ധപ്പെട്ട ചില രേഖകളും ഇയാള്‍ തട്ടിയെടുത്തതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Read More >>