കള്ളപ്പണത്തെക്കുറിച്ചുള്ള കണക്കുകള്‍ പ്രധാനമന്ത്രി എന്തുകൊണ്ട് പ്രസംഗത്തില്‍ വെളിപ്പെടുത്തിയില്ലെന്നു തോമസ് ഐസക്

നോട്ട് നിരോധനത്തിനു ശേഷം സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നയപരിപാടികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. എല്ലാ നിയന്ത്രണങ്ങളും ഇപ്പോഴത്തേതുപോലെ തുടരുമെന്നുള്ളതാണ് നിലവിലെ സ്ഥിതി.

കള്ളപ്പണത്തെക്കുറിച്ചുള്ള കണക്കുകള്‍ പ്രധാനമന്ത്രി എന്തുകൊണ്ട് പ്രസംഗത്തില്‍ വെളിപ്പെടുത്തിയില്ലെന്നു തോമസ് ഐസക്

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എന്തുകൊണ്ടാണ് കള്ളപ്പണത്തെക്കുറിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താത്തതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള മോദിയുടെ കള്ളപ്പണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തെക്കുറിച്ച് ഒരു പൊട്ടക്കണക്കെങ്കിലും മോദിക്കു പറയാമായിരുന്നുവെന്നും മോദിയുടെ പ്രസംഗം നിരാശജനകമാണെന്നും ഐസക്ക് പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമായിരുന്നുവെന്നാണ് പ്രസംഗത്തില്‍ പ്രധാനമന്ത്രിയുടെ അവകാശവാദം. എന്നാല്‍ നോട്ട് നിരോധനത്തിനു ശേഷം സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നയപരിപാടികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. എല്ലാ നിയന്ത്രണങ്ങളും ഇപ്പോഴത്തേതുപോലെ തുടരുമെന്നുള്ളതാണ് നിലവിലെ സ്ഥിതി.

Read More >>