കോണ്‍ടാകറ്റ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍...

ഡിസ്പോസബിള്‍ ലെന്‍സുകളും ഇന്ന് സുലഭമാണ്. ഇവയ്ക്കു ആവശ്യക്കാരും കൂടുതലായിരിക്കും. ഈ ലെന്‍സ്‌ ധരിക്കാന്‍ എളുപ്പമാണ് എന്നുള്ളതും കണ്ണിനെ ബാധിക്കുന്ന അണുബാധയെ തടയുന്നതിനും സഹായകരമാണ് എന്നുള്ളതാണ് ഡിസ്പോസബിള്‍ ലെന്‍സിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നത്.

കോണ്‍ടാകറ്റ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍...

ലോകത്തേക്കുള്ള ജനാലകളാണ് കണ്ണുകള്‍ എന്ന് പറയാറുണ്ട്. കാഴ്ച ആരോഗ്യപരമായ കാരണങ്ങളാല്‍ മങ്ങുമ്പോള്‍ ഒരാള്‍ക്ക്‌ കണ്ണാടിയോ കോണ്‍ടാകറ്റ് ലെന്‍സോ ഉപയോഗിക്കേണ്ടതായി വരുന്നു.

ബാഹ്യമായി മാത്രം സ്ഥാപിക്കുന്നതിനാല്‍ കണ്ണാടി ഉപയോഗിക്കുന്നതില്‍ അപകടം അധികമില്ലെന്ന് പറയാം. എന്നാല്‍ കോണ്‍ടാകറ്റ് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധമായ ഉപയോഗം അപകടം ക്ഷണിച്ചു വരുത്തും.

ചെറിയ പ്ലാസ്റ്റിക്‌ കണ്ണാടികളാണ് കോണ്‍ടാകറ്റ് ലെന്‍സ്‌ എന്ന് പറയപ്പെടുന്നുണ്ട്. മുഖത്തിന്റെ ആകൃതിയ്ക്കു അനുസൃതമല്ല, മറിച്ച് കൃഷ്ണമണിയുടെ വലിപ്പത്തിലുള്ള കണ്ണാടികളാണ് ഇവ.

പലതരത്തിലുള്ള കോണ്‍ടാകറ്റ് ലെന്‍സുകള്‍ ഉണ്ട്. കട്ടികൂടിയ ഇനമാണ് ഇതില്‍ ഒന്ന്‍. കോര്‍ണിയയുടെ മുകളില്‍ സ്ഥാപിക്കുന്ന ഇത്തരം കോടാക്റ്റ് ലെന്‍സുകള്‍ കണ്ണുകളിലെ സുഗമമായ വായുസഞ്ചാരത്തെ തടസ്സപ്പെടുത്തും എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

എന്നാല്‍ മൃദുവായ ഈ ലെന്‍സുകള്‍ ഉപയോഗിക്കാന്‍ എളുപ്പവും കൂടുതല്‍ സൗകര്യപ്രദവുമാണ്. ഈ ലെന്‍സുകള്‍ കണ്ണുകളിലേക്കുള്ള വായുസഞ്ചാരം തടസപ്പെടുത്തുന്നില്ല. ഇവ ഹൈഡ്രോഫീലിക്ക് ലെന്‍സുകള്‍ എന്നും അറിയപ്പെടാറുണ്ട്‌. അതായത് ഈ ലെന്‍സില്‍ ചെറിയ അളവില്‍ ജലം അടങ്ങിയിട്ടുണ്ടാകും. അതിനാല്‍ കണ്ണുകള്‍ക്ക് ലെന്‍സ്‌ ഉപയോഗിക്കുന്നതിന്റെ ആയാസം കുറയുകയും കണ്ണുകളെ എപ്പോഴും തണുപ്പിച്ചു നിര്‍ത്തുകയും ചെയ്യും.

ഡിസ്പോസബിള്‍ ലെന്‍സുകളും ഇന്ന് സുലഭമാണ്. ഇവയ്ക്കു ആവശ്യക്കാരും കൂടുതലായിരിക്കും. ഈ ലെന്‍സ്‌ ധരിക്കാന്‍ എളുപ്പമാണ് എന്നുള്ളതും കണ്ണിനെ ബാധിക്കുന്ന അണുബാധയെ തടയുന്നതിനും സഹായകരമാണ് എന്നുള്ളതാണ് ഡിസ്പോസബിള്‍ ലെന്‍സിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നത്.

ലെന്‍സ്‌ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • ശരിയായ അളവിലുള്ള ലെന്‍സുകള്‍ തിരഞ്ഞെടുക്കുക. ഇല്ലെങ്കില്‍ ഇവ ധരിക്കുമ്പോള്‍ കണ്ണിലെ ചെറിയ രക്തധമനികള്‍ക്ക് മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്.

  • ഒരിക്കലും പെര്‍ഫ്യുമിന്റെയും സ്പ്രേയുടെയും അടുത്ത് ലെന്‍സുകള്‍ സൂക്ഷിക്കരുത്‌.

  • കൈ നല്ലവണ്ണം വൃത്തിയാക്കിയതിനു ശേഷം മാത്രം ലെന്‍സ്‌ ധരിക്കാന്‍ എടുക്കുക.

  • ലെന്‍സുകളില്‍ പോറല്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ഇത് കാഴ്ചയെ വിപരീതമായി ബാധിച്ചെന്നിരിക്കും.

  • എപ്പോഴെങ്കിലും കണ്ണിനു അണുബാധയുണ്ടായെങ്കില്‍ ലെന്‍സ്‌ വീണ്ടും ഉപയോഗിക്കുന്നതിനു മുന്‍പ് ഓട്ടോ ക്ലീന്‍ ചെയ്യാന്‍ മറക്കരുത്.

  • ഉറങ്ങുമ്പോല്‍ ലെന്‍സ്‌ ഊരി വയ്ക്കണം.