കമല്‍ സി ചവറക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്ന് ഡിജിപി

കമല്‍ സി ചവറയ്‌ക്കെതിരെ അന്വേഷണം നടക്കുന്നെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണ്. അദ്ദേഹത്തിനെതിരെ കേസെടുത്ത ഘട്ടത്തില്‍ത്തെന്നെ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കേസിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഡിജിപി പറഞ്ഞു. തനിക്കെതിരെയുള്ള പൊലീസ് പീഡനത്തില്‍ പ്രതിഷേധിച്ച് താന്‍ എഴുത്തുനിര്‍ത്തുകയാണെന്നും ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന തന്റെ പുസ്തകം കത്തിക്കുകയാണെന്നും കമല്‍ സി പ്രഖ്യാപിച്ചിരുന്നു.

കമല്‍ സി ചവറക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്ന് ഡിജിപി

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്തു രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട എഴുത്തുകാരന്‍ കമല്‍ സി ചവറയ്‌ക്കെതിരെ അന്വേഷണം നടക്കുന്നെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ഡിജിപി.

കമല്‍ സി ചവറയ്‌ക്കെതിരെ കേസെടുത്ത ഘട്ടത്തില്‍ത്തെന്നെ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആ കേസിന്മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹത്തിനെതിരെ യാതൊരു വിധത്തിലുള്ള അന്വേഷണവും നടക്കുന്നില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


കമല്‍ സി ചവറയ്‌ക്കെതിരെ 124 എ പ്രകാരം എടുത്ത കേസും സംസ്ഥാനത്ത് യുഎപിഎ. പ്രകാരം എടുത്ത കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളും പോലീസ് ആസ്ഥാനത്തു പുനഃപരിശോധന നടത്തിവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.

തനിക്കെതിരെയുള്ള പൊലീസ് പീഡനത്തില്‍ പ്രതിഷേധിച്ച് താന്‍ എഴുത്തുനിര്‍ത്തുകയാണെന്നും ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന തന്റെ പുസ്തകം കത്തിക്കുകയാണെന്നും കമല്‍ സി പ്രഖ്യാപിച്ചിരുന്നു. കുടുംബത്തില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും തനിക്കെതിരെയുള്ള രാജ്യദ്രോഹ കേസ് ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കമല്‍സി വ്യക്തമാക്കിയിരുന്നു.

തന്റെ വീട്ടില്‍ ഇന്റലിജന്‍സ് കയറിയിറങ്ങുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നതായും വീട്ടിലേക്കും തന്റെ ഫോണിലേക്കും നിരന്തരം വിളിച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുന്നതായും കമല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. തനിക്കെതിരെയുള്ള കേസ് ഇപ്പോഴും നിലനില്‍ക്കുന്നതായും അതിനാല്‍ പുസ്തകം പിന്‍വലിക്കാന്‍ പ്രസാദകരായ ഗ്രീന്‍ബുക്‌സിനെ അറിയിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

Read More >>