പുതിയ അതിഥിയായി മെസെന്ററി; മനുഷ്യശരീരത്തിലെ അവയവങ്ങള്‍ ഇനി 79

ഇത്രയുംകാലം ദഹനവ്യവസ്ഥയുടെ ഭാഗമായി കണ്ടിരുന്ന മെസെന്ററി യഥാര്‍ത്ഥത്തില്‍ ഒറ്റ അവയവമാണെന്നു കണ്ടെത്തിയിരിക്കുന്നത് ഒരുകൂട്ടം ഐറിഷ് ഗവേഷകരാണ്. ലിമറിക് സര്‍വ്വകലാശാലയിലെ സര്‍ജിക് പ്രൊഫസര്‍ ജെ കാല്‍വിന്‍ കൊഫീയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ശരീരഘടനാ ശാസ്ത്രത്തില്‍ പുതിയ വിപ്ലവം കുറിച്ചിരിക്കുന്നത്.

പുതിയ അതിഥിയായി മെസെന്ററി; മനുഷ്യശരീരത്തിലെ അവയവങ്ങള്‍ ഇനി 79

ലണ്ടന്‍: മനുഷ്യശരീരത്തില്‍ എത്ര അവയവമുണ്ടെന്ന ചോദ്യത്തിന് ഇതുവരെയുണ്ടായിരുന്ന ഉത്തരം 78 എന്നായിരുന്നു. എന്നാല്‍ ഇനിമുതല്‍ അതു തിരുത്തണം. 79 എന്നതാണ് പുതിയ ഉത്തരം. കാരണം ഇപ്പോള്‍ പുതിയൊരു അവയവത്തെകൂടി കണ്ടെത്തിയിരിക്കുകയാണ് ലണ്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

മെസെന്ററി എന്നാണ് പുതിയ അതിഥിയുടെ പേര്. ഇത്രയുംകാലം ദഹനവ്യവസ്ഥയുടെ ഭാഗമായി കണ്ടിരുന്ന മെസെന്ററി യഥാര്‍ത്ഥത്തില്‍ ഒറ്റ അവയവമാണെന്നു കണ്ടെത്തിയിരിക്കുന്നത് ഒരുകൂട്ടം ഐറിഷ് ഗവേഷകരാണ്. ലിമറിക് സര്‍വ്വകലാശാലയിലെ സര്‍ജിക് പ്രൊഫസര്‍ ജെ കാല്‍വിന്‍ കൊഫീയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ശരീരഘടനാ ശാസ്ത്രത്തില്‍ പുതിയ വിപ്ലവം കുറിച്ചിരിക്കുന്നത്.
കുടലിനെയും മറ്റും ഉദരഭിത്തിയായ പെരിട്ടോണിയത്തോടു ചേര്‍ത്തുനിര്‍ത്തുന്ന മടക്കുകളാണ് മെസെന്ററി. എന്നാല്‍ എന്താണ് മെസെന്ററിയുടെ ധര്‍മം എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനായി ഇനിയും വിശാലമായ പഠനത്തിന്റെ ആവശ്യമുണ്ട്. മെസെന്ററി സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കായി പുതിയ ശാസ്ത്രശാഖ തന്നെ രൂപീകരിക്കുമെന്ന് ഡോ. കാല്‍വിന്‍ വ്യക്തമാക്കി. പല പാളികളായി വേര്‍തിരിഞ്ഞുകിടക്കുന്ന പോലെയുള്ള മെസെന്ററി ഹൃദയം, വൃക്ക, കരള്‍, മസ്തിഷ്‌കം തുടങ്ങിയവ പോലുള്ള ഒരു അവയവം തന്നെയാണെന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്കു ബോധ്യമായിരിക്കുകയാണ്.ഇനി ഉദരരോഗങ്ങളെ മെസെന്ററിയെ അടിസ്ഥാനമാക്കി വര്‍ഗീകരിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. അതേസമയം, ഇതുസംബന്ധിച്ചു കൂടുതല്‍ പഠനം നടത്തുന്നതോടെ ശസ്ത്രക്രിയകള്‍ എളുപ്പത്തിലാക്കാനും ചെലവും സങ്കീര്‍ണതയും കുറയ്ക്കാനും സാധിക്കുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ. ഡോ. കാല്‍വിന്റെ നേതൃത്വത്തില്‍ മെസെന്ററി സംബന്ധിച്ചു നടന്ന ഗവേഷണ പ്രബന്ധം ആരോഗ്യരംഗത്തെ ജേര്‍ണലായ ദി ലാന്‍സെറ്റ്് പ്രസിദ്ധീകരിച്ചിട്ടുണ്ട്.