ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരിയായ യുജിന്‍ സെര്‍നാന്‍ അന്തരിച്ചു

1972ലെ അപ്പോളോ17 ദൗത്യത്തിലാണ് സെര്‍നാന്‍ ചന്ദ്രനില്‍ എത്തിയത്. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു അപ്പോളോ 17. ചന്ദ്രനിലെ അഗ്‌നിപര്‍വതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു അപ്പോളോ 17 ന്റെ ലക്ഷ്യം.

ചന്ദ്രനില്‍ കാലുകുത്തിയ അവസാന ബഹിരാകാശ സഞ്ചാരിയായ യുജിന്‍ സെര്‍നാന്‍ അന്തരിച്ചു

ചന്ദ്രനില്‍ കാൃകുത്തിയ അവസാന ബിരാകാശ സഞ്ചാരിയായ യുജിന്‍ സെര്‍നാന്‍ (82) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം.

1972ലെ അപ്പോളോ17 ദൗത്യത്തിലാണ് സെര്‍നാന്‍ ചന്ദ്രനില്‍ എത്തിയത്. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള അപ്പോളോ ദൗത്യങ്ങളില്‍ അവസാനത്തേതായിരുന്നു അപ്പോളോ 17. ചന്ദ്രനിലെ അഗ്‌നിപര്‍വതങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു അപ്പോളോ 17 ന്റെ ലക്ഷ്യം.റൊണാള്‍ഡ് ഇവാന്‍സ് ആയിരുന്നു അപ്പോളോ17 ന്റെ കമാന്‍ഡോ മോഡ്യൂള്‍ പൈലറ്റ്. റൊണാള്‍ഡ്, ലൂണാര്‍ മോഡ്യൂള്‍ പൈലറ്റായ ഹാരിസണ്‍ സ്മിത്ത് എന്നിവരുടെ കൂടെയാണ് സെര്‍നാന്‍ ചാന്ദ്ര ദൗത്യത്തില്‍ പങ്കാളിയായത്. 1972 ഡിസംബര്‍ 11ന് ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്ത് സെര്‍നാനും, ഹാരിസണ്‍ സ്മിത്തും കാലുകുത്തി.

ഇതുവരെ അപ്പോളോ പരമ്പരയിലെ ആറു വിക്ഷേപണങ്ങളില്‍ നിന്നായി പന്ത്രണ്ട് പേരാണ് ചന്ദ്രനില്‍ എത്തിയിട്ടുള്ളത്.

Story by
Read More >>