കണ്ണൂരില്‍ മാരകായുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന നാലംഗസംഘം പിടിയില്‍; വാഹനത്തിലുണ്ടായിരുന്ന ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറി ഓടിരക്ഷപ്പെട്ടു

വാഹനത്തില്‍ നിന്നും ബിജെപിയുടെ കൊടിതോരണങ്ങളും പോസ്റ്ററുകളും കണ്ടെടുത്തിട്ടുണ്ട്. വാഹനം കേടായതാണ് ഇവര്‍ പിടിയിലാകാന്‍ ഇടയാക്കിയത്. പറമ്പായിയില്‍ നിര്‍ത്തിയിട്ട വാനില്‍ അപരിചിതരെക്കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയില്‍ വാനിന്റെ പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചു വച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

കണ്ണൂരില്‍ മാരകായുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന നാലംഗസംഘം പിടിയില്‍; വാഹനത്തിലുണ്ടായിരുന്ന ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറി ഓടിരക്ഷപ്പെട്ടു

കണ്ണൂരില്‍ മാരകായുധങ്ങളുമായി വാഹനത്തില്‍ യത്രചെയ്യവേ നാലംഗസംഘം പൊലീസ് പിടിയിലായി. തലശ്ശേരി കായലോടിനടുത്ത് പറമ്പായിയില്‍വച്ചാണ് ആയുധങ്ങളുമായി സംഘം പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കൂടിയായ എംപി സുമേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.

തലശേരി ചേറ്റംകുന്നിലെ പികെ അനീഷ് (36), കാവുംഭാഗത്തെ സി സാജു (31), പികെ പ്രജീഷ് (35), വാവാച്ചി മുക്കിലെ പിവി അശ്വിന്‍ (23) എന്നിവരെയാണ് കൂത്തുപറമ്പ് എസ്‌ഐ കെജെ വിനോയിയും സംഘവും ബുധനാഴ്ച വൈകുമന്നരം അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും രണ്ട് വടിവാള്‍, ഒരു ഇരുമ്പുദണ്ഡ് എന്നിവ പൊലീസ് കണ്ടെടുത്തു. മുഖ്യപ്രതിയും ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയുമായ എംപി സുമേഷിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും അയാളെ പിടികൂടാനായില്ല.

വാഹനത്തില്‍ നിന്നും ബിജെപിയുടെ കൊടിതോരണങ്ങളും പോസ്റ്ററുകളും കണ്ടെടുത്തിട്ടുണ്ട്. വാഹനം കേടായതാണ് ഇവര്‍ പിടിയിലാകാന്‍ ഇടയാക്കിയത്. പറമ്പായിയില്‍ നിര്‍ത്തിയിട്ട വാനില്‍ അപരിചിതരെക്കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയില്‍ വാനിന്റെ പിന്‍സീറ്റിനടിയില്‍ ഒളിപ്പിച്ചു വച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

അറസ്റ്റിലായ ഒരാള്‍ ഒഴികെ മൂന്നു പേരും രാഷ്്ട്രീയ കൊലപാതക കേസുകളില്‍ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ക്കെതിരേ മൂന്ന് കൊലപാതക കേസുകളും മറ്റൊരാള്‍ക്കെതിരെ രണ്ടു കൊലപാതക കേസുകളും നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടു സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അതിശനക്കുറിച്ചു അനേവഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

പ്രതികളെ ഇന്നു കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു.

Read More >>