നോട്ട് അസാധുവാക്കല്‍ പിന്നോട്ടടിക്കുന്നു; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്

കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമായിരുന്നു. നടപ്പുവര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമായിരിക്കുമെന്നാണ് കരുതുന്നത്. സാമ്പത്തിക വളര്‍ച്ചയിലുണ്ടായ .5 ശതമാനം കുറവ് പ്രധാന മേഖലകളെബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും.

നോട്ട് അസാധുവാക്കല്‍ പിന്നോട്ടടിക്കുന്നു; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്

വിനിമയത്തില്‍ ബഹുഭൂരിപക്ഷം വരുന്ന 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രിയുടെ നടപടി രാജ്യത്തെ സാമ്പത്തികപരമായി പിന്നോട്ടടിക്കുമെന്നു റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ദശാംശം അഞ്ച് ശതമാനം കുറവുണ്ടാകുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമായിരുന്നു. നടപ്പുവര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമായിരിക്കുമെന്നാണ് കരുതുന്നത്. സാമ്പത്തിക വളര്‍ച്ചയിലുണ്ടായ .5 ശതമാനം കുറവ് പ്രധാന മേഖലകളെബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും.

നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം ആദ്യമായാണ് സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ പുറത്തുവരുന്നത്. നോട്ട് അസാധുവാക്കല്‍ നടപടിയോടനു ബന്ധിച്ചുണ്ടായ മാന്ദ്യമാണ് സാമ്പത്തിക രംഗത്തിനു തിരിച്ചടിയായതെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്നസൂചന.

Read More >>