കുലുക്കി സര്‍ബത്ത്... വത്തയ്ക്കാ വെള്ളം... കാരറ്റ് ലെമന്‍.. ആപ്പിള്‍ ചുരണ്ടിയിട്ട പിസ്ത... കലോത്സവത്തിലെ രുചിപ്പെരുമ...

ഒരു നാരങ്ങ മൂന്നായി പിളരുക. വൃത്തിയാക്കിയ ഗ്ലാസിലേയ്ക്ക് പിഴിഞ്ഞൊഴിക്കുക. മല്ലിയില, പുതിനയില,(ചേര്‍ത്താല്‍ ഗംഭീരം) കസ്‌കസ്, സര്‍ബത്ത്, ഐസ് കൃത്യമായി ഗ്ലാസിലേയ്ക്കു തട്ടുക. വെള്ളം ചേര്‍ക്കുക. ഗ്ലാസ് ചുഴറ്റി മുകളിലേയ്ക്ക് എറിഞ്ഞു പിടിയ്ക്കാന്‍ വശമുണ്ടെങ്കില്‍ മാത്രം അങ്ങനെ ചെയ്തതിനു ശേഷം കുലുക്കുക. കലോത്സവ കുലുക്കി സര്‍ബത്ത് തയ്യാര്‍...

കുലുക്കി സര്‍ബത്ത്... വത്തയ്ക്കാ വെള്ളം... കാരറ്റ് ലെമന്‍.. ആപ്പിള്‍ ചുരണ്ടിയിട്ട പിസ്ത... കലോത്സവത്തിലെ രുചിപ്പെരുമ...

ഒരു നാരങ്ങ മൂന്നായി പിളരുക. വൃത്തിയാക്കിയ ഗ്ലാസിലേയ്ക്ക് പിഴിഞ്ഞൊഴിക്കുക. മല്ലിയില, പുതിനയില,(ചേര്‍ത്താല്‍ ഗംഭീരം) കസ്‌കസ്, സര്‍ബത്ത്, ഐസ് കൃത്യമായി ഗ്ലാസിലേയ്ക്കു തട്ടുക. വെള്ളം ചേര്‍ക്കുക. ഗ്ലാസ് ചുഴറ്റി മുകളിലേയ്ക്ക് എറിഞ്ഞു പിടിയ്ക്കാന്‍ വശമുണ്ടെങ്കില്‍ മാത്രം അങ്ങനെ ചെയ്തതിനു ശേഷം കുലുക്കുക. കലോത്സവ കുലുക്കി സര്‍ബത്ത് തയ്യാര്‍...

കലോത്സവ ചൂടിനെക്കാള്‍ പൊരിഞ്ഞ ചൂടാണ് കണ്ണൂരില്‍. ആര്‍ത്തു പൊങ്ങുന്ന പൊടിയും കലോത്സവ ചൂടും കൂടിയാകുമ്പോള്‍ മത്സരാര്‍ത്ഥികളുടെ തൊണ്ട വരളും. കണ്ണൂര്‍ കോഴിക്കോടന്‍ വിഭവങ്ങള്‍ ഒരുക്കി ആളുകളുടെ ശ്രദ്ധയും മനസ്സും കവരുകയാണ് കലോത്സവ വേദിയിലെ സ്റ്റാളുകള്‍. കണ്ണൂരുകാരുടെ സ്ഥിരം പാനീയം വത്തയ്ക്കാ വെള്ളവും(അതേ നിങ്ങളുടെ തണ്ണിമത്തന്‍) പഴം നിറച്ചതും എത്തയ്ക്കാപ്പവും( പഴംപൊരി) തുടങ്ങി നിരവധി പലഹാരങ്ങളും പാനീയങ്ങളുമെല്ലാം കലോത്സവ നഗരിയയിലുണ്ടെങ്കിലും ആളുകളുടെ കണ്ണ് കുലുക്കി സര്‍ബത്തില്‍ തന്നെ.
കോഴിക്കോടന്‍, ഫോര്‍ട്ട് കൊച്ചി പാരമ്പര്യം അവകാശപ്പെടാവുന്ന പാനീയമാണ് കുലുക്കി സര്‍ബത്ത്. കോഴിക്കോടില്‍ നിന്ന് വണ്ടി കയറിയ കുലുക്കി സര്‍ബത്തിനെ ജനകീയമാക്കിയത് ഫോര്‍ട്ട് കൊച്ചിയാണ്. കണ്ണൂരില്‍ അധികം കടകളില്‍ കുലുക്കിയില്ല. കലോത്സവ നഗരിയിലെ കുലുക്കി സര്‍ബത്ത് സ്റ്റാളിന്റെ കരാരുകാരില്‍ ഒരാളായ ഷാജു കുരിയാക്കോസ് പറയുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അനുജന്‍ ശിവപ്രസാദുമായി ചേര്‍ന്നാണ് ഷാജു ഈ സ്റ്റാള്‍ തുടങ്ങിയത്. രണ്ടര ലക്ഷത്തോളം രൂപ മുതല്‍ മുടക്കിയാണ് ടെന്‍ഡര്‍ വിളിച്ചതെങ്കിലും കച്ചവടം അടിപൊളിയാണെന്ന് ഷാജു പറയുന്നു.

ഇന്ന് മാത്രം 8000 പേരെങ്കിലും ഇവിടെ വന്ന് വെള്ളം കുടിച്ചിട്ടുണ്ട്. ഒരു ക്വിന്റല്‍ നാരങ്ങ, 3 ക്വിന്റൽ തണ്ണിമത്തന്‍, 3 ക്വിന്റല്‍ പഞ്ചസാര( കുലുക്കിയ്ക്ക് മധുരം കൂടുതല്‍ വേണം മാഷേ...) 800 കിലോ ഐസ് പൊടിച്ചത്. പൊടിയ്ക്കാത്ത ഐസ് 600 കിലോ. തികയാതെ വന്നതു കൊണ്ട് 320 കിലോ ഐസ് കൂടി കൊണ്ടു വരാന്‍ ശിവപ്രസാദ് പോയിട്ടുണ്ട്. ഇന്നു തന്നെ 2000 നാരങ്ങ വെള്ളം തന്നെ പോയി. 8000 പേരാണ് ഇന്ന് ഇവിടെ നിന്ന് വെള്ളം കുടിച്ചത്. ശിവപ്രസാദ് തലക്കറങ്ങുന്ന കണക്കു പറയുന്നു.

വത്തയ്ക്കാ വെള്ളത്തിന് വലിയ ഡിമാന്റാണ് പത്ത് രൂപയ്ക്കാണ് കൊടുത്തത്. ഹര്‍ത്താല്‍ വന്നപ്പോള്‍ കച്ചവടക്കാര്‍ കുത്തനെ വില കൂട്ടി. പിന്നെ 20 രൂപയ്ക്കാണ് വിറ്റത്. രുചിയിലും അളവിലും ഒരു കുറവില്ല. അടിപൊളിയാണ്. നാരങ്ങ വെള്ളത്തിന് പത്തുറുപ്പികയേ വിലയുള്ളു. കാരറ്റ് ലെമന്‍ ആണ് കലോത്സവ സ്പെഷ്യല്‍ ഒരു സ്ഥലത്തു നിന്നും നിങ്ങള്‍ ഇത് കുടിച്ചിട്ടുണ്ടാകില്ല മാഷേ.. ഞങ്ങളുടെ മാത്രം രുചിയാണ് ആര്‍ക്കും പറഞ്ഞു കൊടുക്കില്ല ഞങ്ങള്‍ . കാരറ്റും ലെമനും കസ്‌കസും കൂട്ടിയ ഒരു പ്രയോഗമാണിത്. ഷാജു പറയുന്നു.പിസ്തയാണ് മറ്റൊരു ഇനം. പാല്‍, ഏലാച്ചിയെന്ന പിസ്ത സിറപ്പും മേപ്പോടിയ്ക്ക് ആപ്പിള്‍ ചുരണ്ടിയതും കൂട്ടിയുള്ള പ്രയോഗമാണ് 30 രൂപയാണ് വില. സാധനം കളര്‍ഫുള്‍. രുചിയോ അതിഗംഭീരവും.

വെള്ളം കുടിച്ചു കഴിഞ്ഞെങ്കില്‍ വിശപ്പിന് തൊട്ടടുത്ത് സ്റ്റാളില്‍ വിഭവങ്ങളുണ്ട്. തത്തമംഗലം സ്വദേശി ഉണ്ണിച്ചേട്ടന്റെ കട. മുളക് ബജി, ക്വാളി ഫ്ളവര്‍ പൊരിച്ചത്. ബജി, ബേല്‍പ്പുരി ബജി, പഴം പൊരിച്ചത്. നിറച്ചത്. പഴം പൊരി. പൂരി, ചായ, മസാല പൂരി, മസാല പോപ്കോണ്‍ ബാംഗ്ളൂര്‍ മുളക് ബജി, നാല്‍പ്പതു രൂപ വില വരുന്ന പാവു ബജിയാണ് സ്പെഷ്യല്‍, ബണ്ണും മസാലും ഉള്ളിയുമൊക്കെിയിട്ട അടാര്‍ ഐറ്റം. ബാക്കി നാടന്‍ പലഹാരങ്ങള്‍ എല്ലാം തന്നെയുണ്ട്. ബജിയ്ക്ക് പത്തു റുപ്പികയാണ് വില.തൊട്ടടുത്തായ കൊച്ചു കൊച്ചു സ്റ്റാളുകള്‍ സോപ്പും ചീപ്പും ഭക്ഷണ പദാര്‍ത്ഥങ്ങളും കുപ്പി വെള്ളവും നാരങ്ങ മുട്ടായിയും ഒക്കെയുണ്ട്. ഇനി ഒരു ഐസ്‌ക്രീം ആയാലോ. പൂരത്തിനുള്ള ആളുണ്ട് ഐസ്‌ക്രീം സ്റ്റാളില്‍ കുലുക്കി സര്‍ബത്ത് സ്റ്റാളില്‍ ഒന്നു കൂടി കയറിയിട്ടു വരാം. ഒരു കാര്യം പറയാന്‍ മറന്നു.

അതേ കുലുക്കി അടിയ്ക്കുമ്പോള്‍ മല്ലിയിലയും പുതിയിനയുംതന്നെ വേണമെന്നില്ല ഇഞ്ചിയും പച്ചമുളകും ചേര്‍ക്കാം. നല്ല തറവാടന്‍ കുലുക്കി തന്നെയായിരിക്കും ഒരു സംശയവും വേണ്ട. വെള്ളം ഒക്കെ കുടിയ്ക്ക് കലോത്സവം നമുക്കു അടിപൊളിയാക്കേണ്ടേ മാഷേ....

ചിത്രം: സാബു കോട്ടപ്പുറം