കശ്മീരില്‍ സൈനികരും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു

പെട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു

കശ്മീരില്‍ സൈനികരും ഭീകരരും ഏറ്റുമുട്ടി; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലലെ ബാരാമുള്ളയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഇന്നു രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.

പെട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. മൂന്നു തീവ്രവാദികളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടു. രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Read More >>