സത്യപ്രതിജ്ഞ ചെയ്യുന്ന ട്രംപിനെക്കുറിച്ച് 10 കൗതുകങ്ങൾ

എല്ലായിടത്തും രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നതായി വിശ്വസിക്കുന്ന ഫോബിയയുള്ള (ജേമോഫോബിയ) ട്രംപ് മുന്‍ കാലങ്ങളില്‍ ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ തയ്യാറായിരുന്നില്ല - വെള്ളിയാഴ്‌ച അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള ചില കൗതുകങ്ങള്‍

സത്യപ്രതിജ്ഞ ചെയ്യുന്ന ട്രംപിനെക്കുറിച്ച് 10  കൗതുകങ്ങൾ

[caption id="attachment_74815" align="alignleft" width="212"] ട്രംപ് കുട്ടിക്കാലത്ത്‌[/caption]

[caption id="" align="alignright" width="177"]donald trump photos from childhood എന്നതിനുള്ള ചിത്രം മിലിട്ടറി സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടെ [/caption]

[caption id="" align="alignleft" width="368"] ട്രംപും ഭാര്യ മെലാനിയയും [/caption]

[caption id="" align="alignright" width="204"]trump world tower എന്നതിനുള്ള ചിത്രം ട്രംപ് വേള്‍ഡ് ടവര്‍ [/caption]

നാളെ അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ബിസിനസുകാരനും ടിവി താരവുമായ ഡൊണാള്‍ഡ് ട്രംപ് വിവാദങ്ങള്‍ കൊണ്ടും തന്റേതായ ചില പ്രത്യേകതകള്‍ കൊണ്ടും എല്ലാക്കാലത്തും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


എട്ടു വര്‍ഷം തുടര്‍ച്ചയായി പ്രസിഡന്റായിരുന്ന ബറാക് ഒബാമ നാളെ വൈറ്റ് ഹൗസ് വിട്ടിറങ്ങുന്നതോടെ ട്രംപ് യുഗത്തിന് തുടക്കമാകുന്നു.

അമേരിക്കയുടെ 45ാം പ്രസിഡന്റാകുന്ന ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് ചില കാര്യങ്ങളറിയാം.

1) ലഹരി ജീവിതത്തോട് മാത്രം
മദ്യമടക്കമുള്ള യാതൊരു ലഹരി വസ്തുക്കളും ഉപയോഗിക്കാത്തയാളാണ് ട്രംപ്. തന്റെ മൂത്ത സഹോദരന്‍ ഫ്രെഡ് കടുത്ത മദ്യപാനത്തെത്തുടര്‍ന്ന് മരിച്ചതാണ് ട്രംപിനെ ലഹരിയുടെ ലോകത്തുനിന്ന് അകറ്റിയത്.

2) എ.ടി.എം കാര്‍ഡില്ലാത്ത ബിസിനസുകാരന്‍

താന്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും എടിഎം കാര്‍ഡ് ഉപയോഗിച്ചിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടത് 2016 ഒക്ടോബര്‍ 25ന് സാന്‍ഫോര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാംപെയ്‌നിലാണ്.

3) ലോകത്തെ ഏറ്റവും ഉയരമുള്ള വീടിന്റെ ഉടമ


90 നിലകളുള്ള ട്രംപിന്റെ ട്രംപ് ടവര്‍ ആണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റ്

4) ഷേക്ക് ഹാന്‍ഡിനെ ഭയക്കുന്ന ട്രംപ്
trump shakes hand എന്നതിനുള്ള ചിത്രം


എല്ലായിടത്തും രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നതായി വിശ്വസിക്കുന്ന ഫോബിയയുള്ള (ജേമോഫോബിയ) ട്രംപ് മുന്‍ കാലങ്ങളില്‍ ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ തയ്യാറായിരുന്നില്ല. പിയേഴ്‌സ് മോര്‍ഗന്‍ എന്ന ടിവി അവതാരകന്‍ ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.5) തമാശ പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നയാള്‍


കോളേജ് കാലഘട്ടത്തില്‍ ട്രംപ് തമാശകള്‍ ആസ്വദിക്കാനായി അത്തരം പുസ്തകങ്ങള്‍ ധാരാളമായി വായിച്ചിരുന്നതായി ടൈം മാഗസിന്റെ ഒരു ലേഖനത്തില്‍ പറയുന്നു.

6) നാല് തവണ പാപ്പരായ ബിസിനസ് രാജാവ്

അമേരിക്കയിലെ പ്രമുഖ ബിസിനസുകാരില്‍ ഒരാളാണ് ട്രംപെങ്കിലും നാലു തവണ അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ ചരിത്രമാണ് ട്രംപിന്റേത്.trump bankruptcy എന്നതിനുള്ള ചിത്രം


7) ഫുട്‌ബോള്‍ ടീം ഉടമ

റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്, ബ്യൂട്ടി പേജന്റ് ഷോകള്‍ എന്നിവയ്ക്കു പുറമേ സ്വന്തമായി ഫുട്ബോള്‍ ടീമിനെ വാങ്ങിയ ചരിത്രവും ട്രംപിനുണ്ട്. 1983ലാണ് അദ്ദേഹം ന്യൂ ജഴ്‌സി ജനറല്‍സ് ടീമിനെ വിലയ്ക്കു വാങ്ങിയത്.

8) അഭിനയത്തിന് അംഗീകാരം

ഗോസ്റ്റസ് കാന്റ് ഡു ഇറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ട്രംപിന് 1998ല്‍ റെയ്‌സി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

9) ലൈംഗികാരോപണങ്ങളുടെ കൂമ്പാരം

മൂന്നു തവണ വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമായ ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തുവന്നിട്ടുള്ളത്. 1980നു ശേഷം ഇതുവരെ 15 സ്ത്രീകള്‍ നിയുക്ത പ്രസിഡന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച ട്രംപ് താന്‍ മാധ്യമങ്ങളുടെ പക്ഷപാതിത്വത്തിന്റെ ഇരയാണെന്നാണ് പ്രതികരിച്ചിട്ടുള്ളത്.
sexual charge against donald trump എന്നതിനുള്ള ചിത്രം

10) ലൈസന്‍സില്ലാത്ത നാക്ക്

മുസ്ലീങ്ങളെ അമേരിക്കയില്‍ നിന്നു പുറത്താക്കണം എന്നതടക്കം നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയ വ്യക്തിയാണ് ട്രംപ്. ട്രംപിന്റെ എല്ലില്ലാത്ത നാക്കും പക്വതയില്ലായ്മയും അദ്ദേഹത്തിനു തെരഞ്ഞെടുപ്പില്‍
തിരിച്ചടിയാകുമെന്ന് കരുതിയിരുന്നെങ്കിലും ആരും പ്രതീക്ഷിക്കാത്ത വിജയമാണ് അദ്ദേഹം നേടിയത്.

Read More >>