എംജിആറിന്റെ സ്മരണാർഥം നാണയവും സ്റ്റാമ്പും വേണമെന്നു തമിഴ്‌നാട്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം ജി ആറിന്റെ നൂറാം ജന്മദിനത്തിനോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാണയവും പോസ്റ്റൽ സ്റ്റാമ്പും ഇറക്കണമെന്ന് പ്രധാനമന്ത്രിയ്ക്കു നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.

എംജിആറിന്റെ സ്മരണാർഥം നാണയവും സ്റ്റാമ്പും വേണമെന്നു തമിഴ്‌നാട്

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായിരുന്ന എം ജി ആറിന്റെ ഓർമ്മയ്ക്കായി പ്രത്യേക നാണയവും സ്റ്റാമ്പും ഇറക്കണമെന്ന് അണ്ണാ ഡി എം കെ ജനറൽ സെക്രട്ടറി ശശികല നടരാജൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എം ജി ആറിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച്, അദ്ദേഹത്തിനോടുള്ള ബഹുമാനസൂചകമായിട്ടാണു നാണയവും സ്റ്റാമ്പും ഇറക്കണമെന്ന ആവശ്യം.

മുഖ്യമന്ത്രി ഓ പന്നീർശെൽവം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അയച്ച കത്തിൽ, “പ്രചോദിപ്പിക്കുന്ന വ്യക്തിത്വം” എന്നാണ് എം ജി ആറിനെ വിശേഷിപ്പിച്ചത്. സൗമനസ്യം, ഉദാരത, നേതൃപാടവം, ഇച്ഛാശക്തി, അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു എം ജി ആർ എന്നും കത്തിൽ പറയുന്നു.


നാണയവും പോസ്റ്റൽ സ്റ്റാമ്പും ഇറക്കുന്നതിന്റെ മാനദണ്ഡങ്ങൾ പരിശോധിച്ച് വേണ്ട നടപടികളെടുക്കാൻ ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനെ നിയോഗിച്ചിട്ടുണ്ടെന്ന് പന്നീർശെൽവം അറിയിച്ചു.

നാണയവും സ്റ്റാമ്പും ഇറക്കുന്നതിനെ ലോകമാകമാനമുള്ള തമിഴ് ജനത അഭിനന്ദിക്കുമെന്നും കത്തിൽ പറയുന്നു.

ഇന്ത്യൻ സർക്കാർ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരതരത്നം കൊടുത്ത് എം ജി ആറിനെ ആദരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>