'ചിന്നമ്മ'യെ അംഗീകരിക്കാന്‍ കഴിയില്ല; അമ്മയുടെ സ്മാരകത്തിനു മുന്നില്‍വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയില്‍

എലിവിഷം കഴിച്ച് അവശനിലയിലായ ആനന്ദിനെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കജനകമാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല അധികാരമേറ്റതില്‍ പ്രതിഷേധിച്ച് ജയലളിതയുടെ ശവകുടീരത്തിനു മുന്നില്‍ ആത്മഹത്യാ ശ്രമം. എഡിഎംകെ പ്രവര്‍ത്തകനായ കെ ശിവാജി ആനന്ദാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

എലിവിഷം കഴിച്ച് അവശനിലയിലായ ആനന്ദിനെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ആശങ്കജനകമാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. ആനന്ദിന്റെ പോക്കറ്റില്‍നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ശശികലയുടെ സ്ഥാനാരോഹണമാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു.

Read More >>