ജല്ലിക്കട്ട് കുറ്റമാണെങ്കിൽ ശിവപെരുമാളിനെ നിങ്ങൾ എന്ത് ചെയ്യും? – വൈരമുത്തു

കായികമത്സരങ്ങളിൽ പങ്കെടുക്കുന്നവർ മരണപ്പെടാറുണ്ടെന്ന് വച്ച് ആ കായികമത്സരം നിരോധിക്കാറില്ലെന്ന് വൈരമുത്തു വാദിച്ചു.

ജല്ലിക്കട്ട് കുറ്റമാണെങ്കിൽ ശിവപെരുമാളിനെ നിങ്ങൾ എന്ത് ചെയ്യും? – വൈരമുത്തു

ജല്ലിക്കട്ട് വിഷയത്തിൽ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു തന്റെ അഭിപ്രായവുമായി രംഗത്ത്. ജല്ലിക്കട്ടിൽ കാളകളെ ഉപദ്രവിക്കാറില്ലെന്നും അങ്ങിനെ തോന്നുന്നെങ്കിൽ ഭഗവാൻ ശിവനെ നിങ്ങൾ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

ജല്ലിക്കട്ടിന് ഉപയോഗിക്കുന്ന കാളകൾക്കു വീടുകളിൽ പ്രത്യേക സ്ഥാനവും പരിചരണവും നൽകുന്നുണ്ട്. വീട്ടുകാർ പട്ടിണി കിടന്നാലും കാളകളെ വിശന്നിരിക്കാൻ അനുവദിക്കാറില്ല തമിഴർ. മൂക്കുകയറിട്ടു കാളയുടെ മുതുകിൽ കയറി യാത്ര ചെയ്യാറില്ല. അപ്പോൾ അങ്ങിനെ ചെയ്യുന്ന ശിവപെരുമാളിനെ നിങ്ങൾ ഏത് നിയമം ഉപയോഗിച്ച് അറസ്റ്റു ചെയ്യും?- വൈരമുത്തു ചോദിച്ചു.

ജല്ലിക്കട്ട് മനുഷ്യന്റെ ജീവനും അപകടമുണ്ടാക്കുമെന്നു പറയുന്നു. അങ്ങിനെയെങ്കിൽ അടുത്തിടെ ആയോധനകല അഭ്യസിച്ച ഒരാൾ ഹൃദയാഘാതം വന്നു മരിച്ചു പോയിരുന്നു. അതുകൊണ്ട് ആയോധനകല മൊത്തമായി നിരോധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.