ചെന്നൈയിൽ കുടിവെള്ളക്ഷാമം കാത്തിരിക്കുന്നു; കൃഷ്ണാ നദിയിലെ ജലം വിട്ടുകൊടുക്കാൻ ആന്ധ്രയോട് അപേക്ഷ

മൺസൂൺ കുറവായത് ചെന്നൈയിലെ റിസർവോയറുകളെ വറ്റിയ്ക്കുകയാണ്. ചെന്നൈ നഗരം രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതു കണക്കാക്കിയാണു കൃഷ്ണാ നദിയിലെ ജലം വിട്ടുകൊടുക്കാൻ തമിഴ്‌നാട് അഭ്യർഥിച്ചത്.

ചെന്നൈയിൽ കുടിവെള്ളക്ഷാമം കാത്തിരിക്കുന്നു; കൃഷ്ണാ നദിയിലെ ജലം വിട്ടുകൊടുക്കാൻ ആന്ധ്രയോട് അപേക്ഷ

വടക്കുകിഴക്കൻ മൺസൂൺ പ്രതീക്ഷിച്ചത്ര കനിയാത്തതു കാരണം ചെന്നൈയിലെ റിസർവോയറുകൾ വറ്റിവരളുന്നു. ചെന്നൈ നഗരത്തിനെ രൂക്ഷമായ കുടിവെള്ളക്ഷാമം കാത്തിരിക്കുന്നു. ഇതു മുന്നിൽക്കണ്ട് കൃഷ്ണാ നദിയിലെ ജലം വിട്ടുകൊടുക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡുവിന് തമിഴ്‌നാട് മുഖ്യമന്ത്രി ഓ പന്നീർശെൽവം കത്തയച്ചു.

“നിങ്ങൾക്കറിയാവുന്നത് പോലെ, തമിഴ്‌നാടും ചെന്നൈ നഗരവും വടക്കുകിഴക്കൻ മൺസൂണിനെ ആശ്രയിച്ചാണിരിക്കുന്നത്. ഈ വർഷം (2016) തമിഴ്‌നാട്ടിൽ മൺസൂൺ കുറവാണ്. ചെന്നൈയിൽ മഴയ്ക്ക് 57 ശതമാനത്തിന്റെ കുറവുണ്ട്. അതുകൊണ്ട് ഞങ്ങൾ കന്ദലേരു റിസർവോയറിലെ വെള്ളം തുറന്നു വിടുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ജൂലൈ 2017 വരെ വെള്ളം വിട്ടുതരണം,” പന്നീർശെൽവം എഴുതി.

ചെന്നൈയിലെ റിസർവോയറുകളിലെ ശേഖരം വളരെ കുറവാണ്. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ നഗരത്തിൽ രൂക്ഷമായ ജലക്ഷാമം ഉണ്ടാകും. 1983 ലെ സംസ്ഥനങ്ങൾ തമ്മിലുള്ള കരാർ അനുസരിച്ച് ആന്ധ്രാ പ്രദേശ് കുടിവെള്ളത്തിനായി 1212 TMC ft. ജലം കന്ദലേരു റിസർവോയറിൽ നിന്നും തമിഴ്‌നാടിന് വിട്ടുകൊടുക്കേണ്ടതാണ്.