തമിഴ്‌നാട്ടിൽ ഇനി പെപ്സിയും കോക്കും വിൽക്കില്ലെന്നു വ്യാപാരിസംഘടന

ജല്ലിക്കട്ടിന് എതിരായിട്ടുള്ള പെറ്റ (പീപ്പിൾ ഫോർ എഥിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്) എന്ന സംഘടനയുടെ നാടായ അമേരിക്കയിലെ കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന പെപ്സി, കോക്ക് പോലെയുള്ള യാതൊരു പാനീയങ്ങളും ഇനി മുതൽ വിൽക്കില്ലെന്ന് വ്യാപാരിസംഘടന തീരുമാനിച്ചു.

തമിഴ്‌നാട്ടിൽ ഇനി പെപ്സിയും കോക്കും വിൽക്കില്ലെന്നു വ്യാപാരിസംഘടന

ജല്ലിക്കട്ട് വിഷയത്തിൽ കൂടുതൽ പിന്തുണ അറിയിച്ച്, ജനുവരി 26 മുതൽ തമിഴ്‌നാട്ടിൽ പെപ്സി, കോക്ക് ഉൾപ്പടെയുള്ള വിദേശ ശീതളപാനീയങ്ങൾ വിൽക്കില്ലെന്നു വ്യാപാരി സംഘടനയുടെ തലവൻ ത. വെള്ളയപ്പൻ അറിയിച്ചു. തമിഴ്‌നാട്ടിലെ ചില സിനിമാ തിയേറ്ററുകളും ഇതേ തീരുമാനം അറിയിച്ചു.

ജല്ലിക്കട്ടിന് എതിരായിട്ടുള്ള പെറ്റ (പീപ്പിൾ ഫോർ എഥിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്) എന്ന സംഘടനയുടെ നാടായ അമേരിക്കയിലെ കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന പെപ്സി, കോക്ക് പോലെയുള്ള യാതൊരു പാനീയങ്ങളും ഇനി മുതൽ വിൽക്കില്ലെന്നാണു വ്യാപാരിസംഘടനയുടെ തീരുമാനം. ആരും തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യരുതെന്നും അവർ അഭ്യർഥിച്ചു.


പെപ്സി, കോക്ക്, ഫാന്റ കുപ്പികൾ നിലത്തെറിഞ്ഞുടച്ച് ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് നമുക്ക് ഈ പാനീയം മതിയെന്നു പ്രചരിപ്പിക്കുന്ന വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

ശീതളപാനീയങ്ങൾ അധികം വിറ്റു പോകുന്ന സിനിമാശാലകളും ഈ പ്രതിഷേധത്തിൽ പങ്കു ചേരണമെന്നു സംഘടന അഭ്യർഥിച്ചു.

രാമനാഥപുരത്തുള്ള ഡി സിനിമാസിന്റെ ഉടമസ്ഥൻ ദിനേശ് ബാബു ഇതിനെ സ്വാഗതം ചെയ്തു.

“ഇനി മുതൽ നാടൻ പാനീയങ്ങൾ മാത്രമേ ഞാൻ വിൽക്കുകയുള്ളൂ. മോര് പോലെയുള്ള പാനീയങ്ങൾ തിയേറ്ററിൽ വിൽക്കാൻ ആഗ്രഹമുണ്ട്. പോപ്‌കോൺ പോലെയുള്ള വിദേശനിർമ്മിത ഭക്ഷ്യവസ്തുക്കൾക്ക് (sic) പകരം നാട്ടിൽത്തന്നെ ഉൽപ്പാദിപ്പിക്കുന്ന ലഘുപലഹാരങ്ങളെ പ്രോൽസാഹിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്,” ദിനേശ് പറഞ്ഞു.

പടിപടിയായി വിദേശ ഉൽപ്പന്നങ്ങളെ മുഴുവനായും നിർത്താനായി സിനിമാ ആസ്വാദകർ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Read More >>