പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ച് ഉല്ലാസയാത്രകള്‍ നടത്തി; ജനരോഷത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മന്ത്രി രാജിവച്ചു

ക്യൂ​​​ൻ​​​സ് ലാ​​​ൻ​​​ഡി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​മാ​​​യ ഗോ​​​ൾ​​​ഡ് കോ​​​സ്റ്റി​​​ൽ പ​​​ല​​​വ​​​ട്ടം മ​​​ന്ത്രി സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തിയതാണ് വിവാദമായത്. മാത്രമല്ല ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒ​​​രു വീ​​​ടു വി​​​ല​​​യ്ക്കു​​​വാ​​​ങ്ങുകയും ചെയ്തിരുന്നു.

പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ച് ഉല്ലാസയാത്രകള്‍ നടത്തി; ജനരോഷത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മന്ത്രി രാജിവച്ചു

അ​​​നാ​​​വ​​​ശ്യ​​​യാ​​​ത്ര​​​ക​​​ൾ ന​​​ട​​​ത്തി ഖ​​​ജ​​​നാ​​​വി​​​ലെ പ​​​ണം ധൂ​​​ർ​​​ത്ത​​​ടി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന‍‍‍‍ു ഓസ്​ട്രലിയയിൽ മന്ത്രി രാജിവച്ചു. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി സൂ​​​സ​​​ൻ ലെ​​​യ് ആണ് ജനരോഷത്തെ തുടർന്നു രാ​​​ജി​​​വ​​​ച്ചത്.

ക്യൂ​​​ൻ​​​സ് ലാ​​​ൻ​​​ഡി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​മാ​​​യ ഗോ​​​ൾ​​​ഡ് കോ​​​സ്റ്റി​​​ൽ പ​​​ല​​​വ​​​ട്ടം മ​​​ന്ത്രി സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തിയതാണ് വിവാദമായത്. മാത്രമല്ല ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ ഒ​​​രു വീ​​​ടു വി​​​ല​​​യ്ക്കു​​​വാ​​​ങ്ങുകയും ചെയ്തിരുന്നു. ഇ​​തി​​നെ​​ല്ലാ​​മു​​ള്ള ചെ​​ല​​വ് സർക്കാരിൽ നിന്നും മന്ത്രി എഴുതിയെടുക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഇക്കാര്യം പു​​റ​​ത്തു​​വ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു മ​​ന്ത്രി​​യു​​ടെ രാ​​ജി​​ക്കായി സ​​മ്മ​​ർ​​ദം ശ​​ക്ത​​മാകുകയായിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു നിരവധി പ്ര​ക്ഷോഭങ്ങളാണ് ഇക്കാലയളവിൽ നടന്നത്. സൂ​​​സ​​​ന്‍റെ രാ​​​ജി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ൽ​​​ക്കം ടേ​​​ൺ​​​ബു​​​ള്ളി​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​കുമെന്നാണ് വിലയിരുത്തൽ.

Read More >>