അമിതമായി മരുന്നുള്ളിൽച്ചെന്ന ഒൻപതുവയസ്സുകാരി മരിച്ചു; കുട്ടിയുടെ ഉള്ളിൽ ചെന്നത് അപസ്മാരത്തിനും മാനസിക രോഗത്തിനും കഴിക്കുന്ന മരുന്നുകൾ

അപസ്മാരത്തിനും മാനസിക രോഗത്തിനും കഴിക്കുന്ന വീര്യമുള്ള മരുന്നുകൾ അമിതമായ തോതിൽ കുട്ടിയുടെ ഉള്ളിൽ ചെന്നതായി കണ്ടെത്തി. എന്നാൽ വീട്ടിൽ ഇത്തരം മരുന്നുകളൊന്നുമില്ലെന്നാണ് മാതാപിതാക്കൾ പറയുന്നു.

അമിതമായി മരുന്നുള്ളിൽച്ചെന്ന  ഒൻപതുവയസ്സുകാരി മരിച്ചു; കുട്ടിയുടെ ഉള്ളിൽ ചെന്നത് അപസ്മാരത്തിനും മാനസിക രോഗത്തിനും കഴിക്കുന്ന മരുന്നുകൾ

കോട്ടയം: അമിതമായ തോതിൽ മരുന്നുള്ളിൽച്ചെന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒൻപതുവയസ്സുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് ഊരയ്ക്കനാട് ചാമക്കാലായിൽ ജിഷ സി മാനുവൽ- ടിയ കുര്യാക്കോസ് ദമ്പതികളുടെ മകൾ റോസ് മേരിയാണ് മരിച്ചത്. കറുകച്ചാൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തോട്ടയ്ക്കാട് ഗവ. സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച റോസ് മേരി.

11ന് പുലർച്ചെ ഉണർന്ന റോസ്മേരി സംസാരിക്കുന്നതിനിടെയാണ് തളർന്നു വീണത്. തുടർന്ന് തോട്ടയ്ക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റോസിനെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച റോസിന് ബോധം വീണ്ടുകിട്ടിയിരുന്നില്ല. രോഗകാരണം കണ്ടെത്താൻ ഡോക്ടർന്മാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.


കുട്ടിയുടെ മൂത്രം കൊച്ചി അമൃത അശുപത്രിയിൽ പരിശോധിച്ചപ്പോൾ അപസ്മാരത്തിനും മാനസിക രോഗത്തിനും കഴിക്കുന്ന വീര്യമുള്ള മരുന്നുകൾ അമിതമായ തോതിൽ കുട്ടിയുടെ ഉള്ളിൽ ചെന്നതായി കണ്ടെത്തി. എന്നാൽ വീട്ടിൽ ഇത്തരം മരുന്നുകളൊന്നുമില്ലെന്നാണ് മാതാപിതാക്കൾ പറയുന്നു.

റോസ്മേരിയുടെ അന്തരാവയവങ്ങളും രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ തിരുവനന്തപുരം സർക്കാർ സെൻട്രൽ ലബോറട്ടറിയിൽ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. പരിശോധനാഫലം എത്തിയതിനുശേഷമേ തുടർ നടപടികൾ സ്വീകരിക്കാനാവുകയുള്ളൂവെന്ന് കറുകച്ചാൽ പോലീസ് നാരദാ ന്യൂസിനോടു പറഞ്ഞു.

Read More >>