ആലുവ പാലസില്‍ മുഖ്യമന്ത്രി താമസിച്ച മുറിയുടെ വാതില്‍ നന്നാക്കിയില്ല; പിഡബ്ല്യുഡി അസി.എന്‍ജിനീയര്‍ക്കു സസ്പന്‍ഷന്‍

മുഖ്യമന്ത്രി താമസിച്ചിരുന്ന പാലസിലെ 107ാം നമ്പര്‍ മുറിയുടെ വാതിലിന്റെ കുറ്റി പോയ വിവരം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് പൊതുമരാമത്ത് എ ഇയെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താതിരുന്ന എന്‍ജിനീയര്‍ കുറ്റിയില്‍ എണ്ണയിടാനുള്ള നടപടി മാത്രമാണു സ്വീകരിച്ചത്.

ആലുവ പാലസില്‍ മുഖ്യമന്ത്രി താമസിച്ച മുറിയുടെ വാതില്‍ നന്നാക്കിയില്ല; പിഡബ്ല്യുഡി അസി.എന്‍ജിനീയര്‍ക്കു സസ്പന്‍ഷന്‍

ആലുവ പാലസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിച്ച മുറിയുടെ വാതില്‍ അറ്റകുറ്റപ്പണി നടത്താനുള്ള നിര്‍ദേശം പാലിക്കാത്ത പൊതുമരാമത്ത് വകുപ്പ് എ ഇക്ക് സസ്‌പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ്സ് വിഭാഗം അസിസ്റ്റന്റ് എന്‍ജീനിയര്‍ എഎസ് സുരയ്ക്കാണു സസ്‌പെന്‍ഷന്‍.

മുഖ്യമന്ത്രി താമസിച്ചിരുന്ന പാലസിലെ 107ാം നമ്പര്‍ മുറിയുടെ വാതിലിന്റെ കുറ്റി പോയ വിവരം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് പൊതുമരാമത്ത് എ ഇയെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താതിരുന്ന എന്‍ജിനീയര്‍ കുറ്റിയില്‍ എണ്ണയിടാനുള്ള നടപടി മാത്രമാണു സ്വീകരിച്ചത്.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെയാണ് മുഖ്യമന്ത്രി ഈ മുറിയില്‍ താമസിച്ചിരുന്നത്. 30നു രാത്രി ഉറങ്ങാന്‍ നേരം വാതില്‍ പൂട്ടാന്‍ സാധിക്കാത്തതിനാല്‍ പിറ്റേന്നുതന്നെ ഇതുസംബന്ധിച്ച് ജീവനക്കാരോട് അന്വേഷിച്ചിരുന്നു. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

തുടര്‍ന്ന്, വാതിലിന്റെ ജനലുകളുടെയും അറ്റകുറ്റപ്പണി നടത്താന്‍ 2016 മെയില്‍ തന്നെ തങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നതാണ് എന്ന് ജീവനക്കാര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അസിസ്റ്റന്റ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

വാതിലിന്റെ കുറ്റിയും കൊളുത്തും ഏറെക്കാലമായി തകരാറിലാണെന്നു ടൂറിസം വകുപ്പ് 2016 മേയില്‍ പൊതുമരാമത്തു വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണു ലഭിച്ചത്. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വിഎസ് പാലസിലെത്തിയാല്‍ ഈ മുറിയായിരുന്നു ഉപയോഗിച്ചിരുന്നത്. അന്നും വാതിലിന്റെ കുറ്റി തകരാറിലായിരുന്നു.

Read More >>