നിയമസഭാ തെരഞ്ഞെടുപ്പു സർവ്വേ ഫലം: മൂന്നിടങ്ങളിൽ തൂക്കുമന്ത്രിസഭകൾക്കു സാധ്യത

ഉത്തർ പ്രദേശ്, ഗോവ, പഞ്ചാബ് എന്നിവിടങ്ങൾ തൂക്കുമന്ത്രിസഭയ്ക്കു സാധ്യതയെന്ന് സർവ്വേ ഫലം. ദ വീക്ക്-ഹസ്ന റിസർച്ച് നടത്തിയ അഭിപ്രായ സർവേയിലാണു തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യതകൾ കാണുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പു സർവ്വേ ഫലം: മൂന്നിടങ്ങളിൽ തൂക്കുമന്ത്രിസഭകൾക്കു സാധ്യത

ഉത്തർ പ്രദേശ്, ഗോവ, പഞ്ചാബ് എന്നിവിടങ്ങൾ തൂക്കുമന്ത്രിസഭയ്ക്കു സാധ്യതയെന്ന് സർവ്വേ ഫലം. ദ വീക്ക്-ഹസ്ന റിസർച്ച് നടത്തിയ അഭിപ്രായ സർവേയിലാണു ബിജെപിയ്ക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നുള്ള പ്രവചനമുള്ളത്.

[caption id="attachment_77356" align="alignleft" width="325"] Courtesy: The Hindu Business Line[/caption]

ഉത്തർ പ്രദേശിലും ഗോവയിലും ബിജെപി ആയിരിക്കും മുന്നിലെത്തുകയെന്നും സർവ്വേ പറയുന്നു. പഞ്ചാബിൽ കോൺഗ്രസ്സിനാണു മുൻതൂക്കം. എന്നാൽ ആം ആദ്മി പാർട്ടിയുടെ നില പരിങ്ങലിലാണെന്നാണ് സർവ്വേ ഫലം വ്യക്തമാക്കുന്നത്. പഞ്ചാബിൽ രണ്ടാം സ്ഥാനവും ഗോവയിൽ രണ്ട് സീറ്റുകളുമാണു കേജ്രിവാളിന്റെ സംഘത്തിനു പറഞ്ഞിരിക്കുന്നത്.


യുപിയിലെ 403 സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി 192-196 സീറ്റുകൾ നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സമാജ് വാദി- കോൺഗ്രസ്സ് സഖ്യത്തിനു 178-182 സീറ്റുകളും കാണുന്നു. മായാവതിയുടെ ബി എസ് പിയ്ക്കാണു നഷ്ടസാധ്യത കൂടുതൽ കാണുന്നത്. 20-24 സീറ്റുകളാണു ബി എസ് പി നേടാൻ സാധ്യത.

പഞ്ചാബിൽ 49-51 സീറ്റുകളുമായി കോൺഗ്രസ്സ് അധികം വിജയങ്ങൾ നേടുന്ന ഒറ്റ കക്ഷിയാകുമെന്ന് സർവേ പ്രവചിക്കുന്നു. ആം ആദ്മി 33-35 സീറ്റുകളും ശിരോമണി അകാലി ദൾ - ബിജെപി സഖ്യം 28-30 സീറ്റുകളും നേടുമെന്ന് കരുതപ്പെടുമെന്നു.

ഗോവയിൽ 17-19 സീറ്റുകളുമായി ബിജെപി കൈയ്യടക്കാനാണു സാധ്യത. ആം ആദ്മിയ്ക്കു 3-5 സീറ്റുകളേ കാണിക്കുന്നുള്ളൂ. കോൺഗ്രസ്സ് 11-13 സീറ്റുകളുമായി സർവേയിൽ ഉണ്ട്.

Read More >>