കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത്‌ വോട്ടര്‍മാരെ സ്വാധീനിക്കുകയില്ല എന്ന് സുപ്രീംകോടതി

ഇതോടെ ഫെബ്രുവരി ഒന്നിന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലിയ്ക്ക് ബജറ്റ് അവതരിപ്പിക്കുവാനുള്ള നിയമപരമായ തടസ്സങ്ങള്‍ ഇനിയില്ല

കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത്‌ വോട്ടര്‍മാരെ സ്വാധീനിക്കുകയില്ല എന്ന് സുപ്രീംകോടതി

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പേ കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത് തടയണം എന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത്‌ സംസ്ഥാന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുകയില്ല എന്ന നിരീക്ഷണത്തിലാണ് ചീഫ് ജസ്റ്റിസ്‌. ജെ.എസ്.ഖേഹാര്‍ അധ്യക്ഷനായ ബെഞ്ച്‌ ഹര്‍ജി നിരസിച്ചത്‌.

ഇതോടെ ഫെബ്രുവരി ഒന്നിന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലിയ്ക്ക് ബജറ്റ് അവതരിപ്പിക്കുവാനുള്ള നിയമപരമായ തടസ്സങ്ങള്‍ ഇനിയില്ല


ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ പെരുമാറ്റചട്ട ലംഘനം നടത്തുകയാണ് എങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുന്നതില്‍ നിന്നും ഹര്‍ജി സമര്‍പ്പിച്ച അഡ്വ: എം.എല്‍.ശര്‍മ്മയെ ബെഞ്ച്‌ വിലക്കിയിട്ടുണ്ട്.

ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത് പോലെയാണ് എങ്കില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് മത്സരിക്കാനും സാധിക്കുകയില്ലെലോ എന്നും കോടതി ആരാഞ്ഞു.

ഇടയ്ക്കിടെ നടക്കുന്ന സംസ്ഥാനതെരഞ്ഞെടുപ്പുകള്‍ കേന്ദ്രബജറ്റിനെ സ്വാധീനിക്കുകയില്ല എന്ന് ഭരണഘടനയില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരപരിധിയെ കുറിച്ചും ഇതില്‍ മതിയായ സൂചനകളുണ്ട്.

സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തില്‍ മുന്‍കാലങ്ങളില്‍ ബജറ്റ് മാറ്റി വച്ചിട്ടുണ്ട് എന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല.

സുപ്രീംകോടതിയില്‍ നിന്നും അനുകൂലമായ തീരുമാനം ലഭിച്ചതോടെ കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നാം തീയതി തന്നെ അവതരിപ്പിക്കും എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടുണ്ട്.

Read More >>