എൻഡോസൾഫാൻ ഇരകള്‍ക്ക് കീടനാശിനി കമ്പനികൾ അഞ്ച് ലക്ഷം രൂപ വീതം നല്‍കണം; വിധി ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജിയിന്മേല്‍

ജീവിതാവസാനം വരെ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നതിനാല്‍ കൂടുതല്‍ തുക നഷ്ടപരിഹാരം വേണമെന്ന് ഡിവൈഎഫ്‌ഐക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ ഉന്നയിച്ചു.

എൻഡോസൾഫാൻ ഇരകള്‍ക്ക് കീടനാശിനി കമ്പനികൾ അഞ്ച് ലക്ഷം രൂപ വീതം നല്‍കണം; വിധി ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജിയിന്മേല്‍

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കീടനാശിനി കമ്പനികൾ നഷ്ടപരിഹാര തുക നൽകണം എന്ന് സുപ്രീം കോടതി വിധി. ഓരോരുത്തർക്കും 5 ലക്ഷം രൂപ വീതം നൽകണം. തുക മൂന്ന് മാസത്തിനകം നൽകുകയും വേണം.

കേന്ദ്രത്തിന്റെ മേൽനോട്ടത്തിലായിരിക്കണം തുക സമാഹരിച്ചു നൽകേണ്ടത്. കമ്പനികൾ ഇതിനു വീഴ്ച വരുത്തുന്ന പക്ഷം ദുരിതബാധിതർക്ക് കേന്ദ്രത്തെ സമീപിക്കാവുന്നതാണ്.

എൻഡോസൾഫാൻ ഇരകൾക്ക് ആയുഷ്ക്കാല സൗജന്യ വൈദ്യസഹായവും കമ്പനികൾ ലഭ്യമാക്കണം. ഇതിന് സംസ്ഥാന സർക്കാറാണ് മേൽനോട്ടം വഹിക്കേണ്ടത്

ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. ഡിവൈഎഫ്ഐ നൽകിയ ഹർജിയിൻമേലായിരുന്നു ഈ വിധി.

ജീവിതാവസാനം വരെ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നതിനാല്‍ കൂടുതല്‍ തുക നഷ്ടപരിഹാരം വേണമെന്ന് ഡിവൈഎഫ്‌ഐക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ ഉന്നയിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം നൽകണമെന്നാണ് എൻഎച്ച്ആർസി(മനുഷ്യാവകാശ കോടതി) വിധി എന്ന് കീടനാശിനി കമ്പനികൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

ഈ തുക നൽകാൻ സർക്കാർ എന്താണ് വൈകുന്നതെന്നു ആരാഞ്ഞ കോടതി എൻഡോസൾഫാൻ ദുരന്തത്തിന്റെ ഉത്തരവാദി ഒരുകൂട്ടർ മാത്രമല്ല എന്ന് സൂചിപ്പിച്ചു. ഇതിനു മറുപടിയായി, കേന്ദ്രത്തിനും നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തമുണ്ടെന്നായിരുന്നു സർക്കാർ വക്കീലിന്റെ വാദം. 458 കോടി രൂപയുടെ പാക്കേജിനു തുക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും സംസ്ഥാന സർക്കാർ അറിയിച്ചു.

അങ്ങനെയെങ്കിൽ ദുരിതബാധിതർക്ക് ഇക്കാര്യത്തിൽ കേന്ദ്രത്തെ സമീപിക്കാവുന്നതാണ് എന്നും സുപ്രീം കോടതി പറഞ്ഞു.