കലോത്സവത്തില്‍ കുച്ചുപ്പുടി വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമം; കോഴിക്കോട്‌ സ്വദേശിയായ നൃത്തധ്യാപകനെതിരെ വിജിലന്‍സിന്റെ ത്വരിതപരിശോധന

നൃത്തധ്യാപകനായ അര്‍ഷാദ്‌ അസീസ്‌ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ച പരാതിയില്‍ വിജിലന്‍സ്‌ നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്നാണ്‌ ത്വരിതപരിശോധന. പരിശോധനയില്‍ അര്‍ഷാദ്‌ അസീസിന്റെ പങ്ക്‌ വ്യക്തമായാല്‍ ഉടന്‍ കേസെടുക്കുമെന്ന്‌ വിജിലന്‍സ്‌ കണ്ണൂര്‍ ഡിവൈഎസ്‌പി എ വി പ്രദീപ്‌ നാരദ ന്യൂസിനോട്‌ പറഞ്ഞു.17ന്‌ രാവിലെ പ്രധാനവേദിയിലാണ്‌ ഹയര്‍സെക്കണ്ടറി വിഭാഗം കുച്ചുപ്പുടി അരങ്ങേറിയത്‌. വേദാന്തമൗലി, ഗുരു വിജയശങ്കര്‍, രതീഷ്‌ ബാബൂഎന്നിവരാണ്‌ വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്‌.

കലോത്സവത്തില്‍ കുച്ചുപ്പുടി  വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമം; കോഴിക്കോട്‌ സ്വദേശിയായ നൃത്തധ്യാപകനെതിരെ വിജിലന്‍സിന്റെ ത്വരിതപരിശോധന

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം കുച്ചുപ്പുടിയില്‍ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോഴിക്കോട്‌ സ്വദേശിക്കെതിരെ ത്വരിതപരിശോധനയ്‌ക്ക്‌ വിജിലന്‍സ്‌ ഉത്തരവ്‌. നൃത്തധ്യാപകനായ അര്‍ഷാദ്‌ അസീസ്‌ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ച പരാതിയില്‍ വിജിലന്‍സ്‌ നടത്തിയ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്നാണ്‌ ത്വരിതപരിശോധന. പരിശോധനയില്‍ അര്‍ഷാദ്‌ അസീസിന്റെ പങ്ക്‌ വ്യക്തമായാല്‍ ഉടന്‍ കേസെടുക്കുമെന്ന്‌ വിജിലന്‍സ്‌ കണ്ണൂര്‍ ഡിവൈഎസ്‌പി എ വി പ്രദീപ്‌ നാരദ ന്യൂസിനോട്‌ പറഞ്ഞു.


17ന്‌ രാവിലെ പ്രധാനവേദിയിലാണ്‌ ഹയര്‍സെക്കണ്ടറി വിഭാഗം കുച്ചുപ്പുടി അരങ്ങേറിയത്‌. വേദാന്തമൗലി, ഗുരു വിജയശങ്കര്‍, രതീഷ്‌ ബാബു എന്നിവരാണ്‌ വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്‌. വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട്‌ വിജിലന്‍സ്‌ കേസെടുക്കുന്ന ആദ്യസംഭവമാണിത്‌.

വിധി നിര്‍ണ്ണയവുമായി നിരവധി പരാതികളാണ്‌ കലോത്സവം ആരംഭിച്ചതു മുതല്‍ ഡിപിഐയ്‌ക്ക്‌ ലഭിച്ചത്‌. ഇതില്‍ ആദ്യം ലഭിച്ച പരാതിയാണ്‌ ഹയര്‍സെക്കണ്ടറി വിഭാഗം കുച്ചുപ്പുടി വിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടുള്ളത്‌. മാപ്പിള കലകളിലെ വിധികര്‍ത്താക്കള്‍ക്കെതിരെയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. രേഖാമൂലം പത്തില്‍ കുറഞ്ഞ പരാതികള്‍ മാത്രമാണ്‌ ലഭിച്ചതെന്ന്‌ ഡിപിഐ ഓഫീസ്‌ അധികൃതര്‍ അറിയിച്ചു.

അതേസമയം കുച്ചുപ്പുടിയില്‍ ഡിപിഐ നടപടി കാര്യക്ഷമമല്ലാത്ത സാഹചര്യത്തിലാണ്‌ വിജിലന്‍സിന്‌ പരാതി നല്‍കിയതെന്നാണ്‌ വിവരം. നൃത്തധ്യാപകന്‍ ഇതില്‍ പ്രധാന വിധി കര്‍ത്താവായ വേദാന്തമൗലിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ്‌ വിവരം. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന്‌ വിജിലന്‍സ്‌ അധികൃതര്‍ വ്യക്തമാക്കി.

Read More >>