ഏഴു സുന്ദര ദിനരാത്രങ്ങൾക്കു വിട; പെരുങ്കലയാട്ടത്തിനു സമാപനം

937 പോയിന്റുമായി കോഴിക്കോട് ഒന്നാം സ്ഥാനം നിലനിർത്തി. ഒന്നാം സ്ഥാനത്തെത്താൻ പാലക്കാട് പരമാവധി ശ്രമിച്ചെങ്കിലും 934 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 933 പോയിന്റുമായി കണ്ണൂരാണ് മൂന്നാമത്.

ഏഴു സുന്ദര ദിനരാത്രങ്ങൾക്കു വിട; പെരുങ്കലയാട്ടത്തിനു സമാപനം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശീല താണു.  937 പോയിന്റുമായി കോഴിക്കോട് ഒന്നാം സ്ഥാനം നിലനിർത്തി. ഒന്നാം സ്ഥാനത്തെത്താൻ പാലക്കാട് പരമാവധി ശ്രമിച്ചെങ്കിലും 934 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 933 പോയിന്റുമായി കണ്ണൂരാണ് മൂന്നാമത്. തുടർച്ചയായി പതിനൊന്നാം തവണയും കിരീടം ചൂടുമ്പോൾ കോഴിക്കോടുകാർക്ക് അഭിമാനിക്കാം. 2015ൽ കോഴിക്കോടിന് പാലക്കാടുമായി കിരീടം പങ്കുവയ്ക്കേണ്ടിവന്നിരുന്നു.

[caption id="attachment_75843" align="alignnone" width="5184"]

57-ാമത് സ്കൂൾ കലോത്സവ സമാപന സമ്മേളന വേദി[/caption]

സ്കൂൾ കലോത്സവത്തിലൂടെ വലർന്നുവന്ന കലാകാരന്മാർ ഇന്ന് കലാരംഗത്ത് നിറഞ്ഞു നിൽക്കുന്നത് അഭിമാനകരമാണ്. നോട്ടു നിരോധനവും അസഹിഷ്ണുതയും അടക്കമുള്ള വിഷയങ്ങൾ കുട്ടികൾ വേദികളിൽ അവതരിപ്പിച്ചത് അഭിമാനകരമാണ്.  അപ്പീലിൽ നിയന്ത്രണം വേണം. എന്നാൽ സ്വാഭാവിക നീതി നിഷേധിക്കപ്പെടാൻപാടില്ല. വിധി നിർണ്ണയത്തിൽ അപാകത കടന്നുകൂടുന്നത് അംഗീകരിക്കാനാവില്ല. സമാപന സമ്മേളനം ഉദ്ഘാടനംചെയ്യവെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

[caption id="attachment_75833" align="alignnone" width="5184"] സമാപന സമ്മേളനം[/caption]

സമാപന സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് കലോത്സവ മാന്വൽ ഉടൻ പരിഷ്ക്കരിക്കുമെന്നു വീണ്ടും ഓർമ്മിപ്പിച്ചു. കലാകാരന്മാർക്ക് ചിട്ടയോടെ തങ്ങളുടെ സർഗ്ഗ ശേഷി അവതരിപ്പിക്കാൻ കഴിഞ്ഞു. രവിന്ദ്രനാഥ് പറഞ്ഞു.

മജിഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പി കെ ശ്രീമതി എംപി, കെസി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ്, കണ്ണൂർ മേയർ ലത എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

[caption id="attachment_74782" align="alignnone" width="5616"] കലോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽനിന്നുള്ള ദൃശ്യം (ഫയൽ ചിത്രം)[/caption]

സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ കലേത്സവം. മന്ത്രി കടന്നപ്പള്ളി രാമകൃഷ്ണൻ, മേയർ ഇ പി ലത, കലക്ടർ മിർ മുഹമ്മദ് അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവർക്ക് കലോത്സവം ശുഭ പര്യവസാനമുണ്ടായതിൽ സന്തോഷിക്കാം. ഏഴു ദിവസത്തിനുള്ളിൽ പ്രധാനവേദിയിൽ മാത്രം ഏകദേശം ഒന്നര ലക്ഷം ആളുകളാണ് കുട്ടികളുടെ കലാവതരണം അസ്വദിക്കാനെത്തിയത്. പ്ലാസ്റ്റിക് രഹിത കലോത്സവം സംഘടിപ്പിക്കാനായതിൽ സംഘാടക സമിതിക്ക് അഭിമാനിക്കാം.

232 ഇനങ്ങളിൽ 12,000 വിദ്യാർത്ഥികളാണ് മത്സരിച്ചത്. 1286 അപ്പീലുകളാണ് ഇത്തവണ കലോത്സവത്തിനിടയിൽ രജിസ്റ്റർ ചെയ്തത്.

[caption id="attachment_75784" align="alignnone" width="5616"] 57-ാമത് സാകൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു (ഫയൽ ചിത്രം)[/caption]

കലോത്സവം പ്രമാണിച്ച് നഗരത്തിലെ ഭക്ഷണ ശാലകളിലും കുടിവെള്ളമടക്കമുള്ള ആവശ്യ സാധനങ്ങളുടെ നിലവാരം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് കർശന പരിശോധനയാണ് നടത്തിയത്. അതുപോലെ കലോത്സവ നഗരിയിൽ സ്റ്റാളുകൾ വഴി വിതരണം ചെയ്ത ഭക്ഷണ പദാർത്ഥങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിലും ആരോഗ്യവകുപ്പ് കർശനമായ നിലപാട് സ്വീകരിച്ചിരുന്നു.

[caption id="attachment_75837" align="alignnone" width="5184"] സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ[/caption]

ഇത്തവണത്തെ കലോത്സവത്തിനു ശേഷം മാന്വൽ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിധികർത്താക്കളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക വിജിലൻസ് സംഘത്തെ ഇത്തവണ ചുമതലപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഒറ്റ കേസ് രജിസ്റ്റർ ചെയ്യാനും വിജിലൻസിനായി.

കലോത്സവത്തിന്റെ  ബിജെപി പ്രവർത്തകന്റെ കൊലപാതകത്തെതുടർന്നുണ്ടായ ഹർത്താൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവരെ വലച്ചു. കൊല്ലപ്പെട്ട സന്തോഷിന്റെ മൃതദേഹം കലോത്സവ നഗരിയിൽ പൊതു ദർശനത്തിനുവയ്ക്കാൻ ശ്രമിച്ചതിനെത്തുടർന്ന് നേരിയ സംഘർഷാവസ്ഥയുണ്ടായി. ഇതൊഴിച്ചാൽ കലോത്സവം ശുഭമായി അവസാനിച്ചുവെന്നു പറയാം.
കലോത്സവ നഗരിയിൽ നാരദാ ന്യൂസും

കലോത്സവത്തിന്റെ ആദ്യ ദിനം മുതൽ കലാ മാമാങ്കത്തിന്റെ ഭാഗമായി നാരദാ ന്യൂസിൽ നിന്നുള്ള മാധ്യമപ്രവർത്തകർ കലോത്സവ വേദിയിൽ സജീവമായിരുന്നു.കലോത്സവ നഗരിയിൽ നിന്നുള്ള വേറിട്ട വാർത്തകളും ദൃശ്യങ്ങളും വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കാൻ നാരദാ ന്യൂസിന് കഴിഞ്ഞു. കലോത്സവ വേദിയിൽ പവലിയൻ അനുവദിച്ചു കിട്ടിയ ഓൺലൈൻ മാധ്യമങ്ങളിൽ നാരദാ ന്യൂസിനും ഇടം ലഭിച്ചു.

ചിത്രം: പിസി ജിബിൻ, സാബു കോട്ടപ്പുറം