സംസ്ഥാന സ്‌കൂൾ കലോത്സവം: സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും; ഗതാഗത നിയന്ത്രണത്തിന് പ്രത്യേക സജ്ജീകരണങ്ങൾ

ഗതാഗത നിയന്ത്രണം, കലോത്സവ വേദികളിലെ ജനത്തിരക്ക് നിയന്ത്രിക്കല്‍, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും താമസസ്ഥലങ്ങളിലെ സുരക്ഷ ഉറപ്പാക്കല്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍, ബീച്ചുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷ എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകൾ.

സംസ്ഥാന സ്‌കൂൾ കലോത്സവം: സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും; ഗതാഗത നിയന്ത്രണത്തിന് പ്രത്യേക സജ്ജീകരണങ്ങൾ

കണ്ണൂർ: ജനുവരി 16 മുതൽ 22വരെ നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായി നഗരത്തിലും പ്രധാന കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും. മത്സരയിനങ്ങൾ നടക്കുന്ന 20 വേദികൾക്ക് പുറമേ നഗരത്തിലും സമീപത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും.

ഇതിനായി ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാർ ഗുരുഡിന്റെ നേതൃത്വത്തിലുള്ള ലോ ആൻഡ് ഓർഡർ കമ്മിറ്റി പ്രവർത്തനം തുടങ്ങി. ഗതാഗത നിയന്ത്രണം, കലോത്സവ വേദികളിലെ ജനത്തിരക്ക് നിയന്ത്രിക്കല്‍, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും താമസസ്ഥലങ്ങളിലെ സുരക്ഷ ഉറപ്പാക്കല്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍, ബീച്ചുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷ എന്നിവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകൾ.


ഗതാഗത-പാർക്കിംഗ് നിയന്ത്രണങ്ങൾക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കാനും ഗതാഗതകുരുക്കുള്ള ഇടങ്ങളിൽ പ്രത്യേകം സിഗ്നലുകൾ സ്ഥാപിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ഓട്ടോ-ടാക്സി-ബസ് ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് കലോത്സവത്തിനെത്തുന്നവർക്ക് സഹായമൊരുക്കാനുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

വേദികളിലും സമീപത്തും സ്റ്റുഡന്റ് പോലീസ് സേനയും ഉണ്ടാവും. മത്സരാർത്ഥികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കുക എന്ന ചുമതയാവും പ്രധാനമായും കുട്ടിപ്പോലീസിന് ഉണ്ടാവുക.