ഒരുക്കം തുടങ്ങി; കണ്ണൂർ കൗമാരകലകളുടെ ഉത്സവത്തിലേക്ക്

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 16നു തിരി തെളിയും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന കലാമേള 22ന് അവസാനിക്കും.

ഒരുക്കം തുടങ്ങി; കണ്ണൂർ കൗമാരകലകളുടെ ഉത്സവത്തിലേക്ക്

കണ്ണൂർ: കണ്ണൂർ ഇനി സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പൂരക്കാഴ്ചകളിലേക്ക്. ജനുവരി 16 മുതൽ 22 വരെയാണ് കണ്ണൂർ സംസ്ഥാന സ്‌കൂൾ കലാമേളക്ക് ആതിഥേയത്വം അരുളുക. നഗരത്തിൽ പ്രധാന വേദികളുടെ പന്തൽ നിർമാണം ആരംഭിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ സംസ്ഥാന സ്‌കൂൾ കലാമേളയിൽ 232 ഇനങ്ങളിലായി പതിനായിരത്തോളം പ്രതിഭകൾ പങ്കെടുക്കും. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം എറണാകുളത്തായിരുന്നു കലോത്സവം നടക്കേണ്ടിയിരുന്നത്. എന്നാൽ കൊച്ചി മെട്രോയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വേദി കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. നാലാം തവണയാണ് കണ്ണൂർ സംസ്ഥാന കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. 1982, 1995, 2007 എന്നീ വർഷങ്ങളിലാണ് മുൻപ് മേള കണ്ണൂരിൽ നടന്നത്.

മുൻതവണകളിലെപ്പോലെ മികച്ച സംഘാടനമികവോടെ മേള നടത്താനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നതെന്ന് സംഘാടകർ നാരദാ ന്യൂസിനോട് പറഞ്ഞു.

Read More >>