മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം: ഒഡീഷയില്‍ അംഗപരിമിതനു നേരെ റെയില്‍വേ പൊലീസിന്റെ ക്രൂരമര്‍ദനം; വീഡിയോ പുറത്ത്

ബാലസോര്‍ റെയില്‍വേ സ്റ്റേഷനില്‍ ഈ മാസം മൂന്നിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു അംഗപരിമിതനെ നിലത്തിട്ടു ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററിലൂടെയാണു വീഡിയോ പുറത്തുവിട്ടത്.

മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം: ഒഡീഷയില്‍ അംഗപരിമിതനു നേരെ റെയില്‍വേ പൊലീസിന്റെ ക്രൂരമര്‍ദനം; വീഡിയോ പുറത്ത്

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ അംഗപരിമിതനു നേരെ റെയില്‍വേ പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ബാലസോര്‍ റെയില്‍വേ സ്റ്റേഷനില്‍ ഈ മാസം മൂന്നിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു അംഗപരിമിതനെ നിലത്തിട്ടു ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററിലൂടെയാണു വീഡിയോ പുറത്തുവിട്ടത്.


രണ്ടു പൊലീസുകാരാണ് അംഗപരിമിതനെ മര്‍ദിക്കുന്നത്. കൈ കൊണ്ടുള്ള മര്‍ദനവും ഷൂസിട്ടുള്ള ചവിട്ടും ഏറ്റിട്ടും പൊലീസിനെ തടയാനോ അംഗപരിമിതനെ സഹായിക്കാനോ ആരുംതുനിയുന്നില്ല. അടുത്തുവരുന്ന യാത്രക്കാരോടു പൊലീസ് മാറി നില്‍ക്കാന്‍ പറയുന്നതും വീഡിയോയില്‍ കാണാം. പൊലീസിന്റെ നടപടിക്കെതിരെ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്.

അംഗപരിമിതനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Read More >>