സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിത നായര്‍ക്ക് അനുമതി

ഉമ്മന്‍ചാണ്ടിയെ നേരിട്ടു വിസ്തരിക്കണമെന്നാവശ്യപ്പെട്ടു സരിത നല്‍കിയ അപേക്ഷ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി വിയോജിച്ചാലും അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങള്‍ നിലനില്‍ക്കും.

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിത നായര്‍ക്ക് അനുമതി

സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ പ്രതി സരിത എസ് നായര്‍ക്ക് സോളാര്‍ കമ്മീഷന്‍ അനുമതി. ഉമ്മന്‍ചാണ്ടിയെ നേരിട്ടു വിസ്തരിക്കണമെന്നാവശ്യപ്പെട്ടു സരിത നല്‍കിയ അപേക്ഷ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി വിയോജിച്ചാലും അദ്ദേഹത്തിനെതിരായ ആക്ഷേപങ്ങള്‍ നിലനില്‍ക്കും. നിലവില്‍ കമ്മീഷന്‍ സരിതയെ വിസ്തരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എല്ലാം തെളിയുമെന്നാണു പ്രതീക്ഷയെന്നു സരിത മാധ്യമങ്ങളോടു പ്രതികരിച്ചു.


അതേസമയം, മുന്‍ എംപി അബ്ദുല്ലക്കുട്ടിക്കെതിരെ സരിത നല്‍കിയ പരാതിയെക്കുറിച്ച് അറിയാമെന്നു കമ്മീഷനു മുന്നില്‍ ഹാജരായ ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. എന്നാല്‍ പരാതിയില്‍ എന്തു നടപടിയാണു സ്വീകരിച്ചതെന്നു ഇപ്പോള്‍ പറയാനാവില്ല.

മല്ലേലില്‍ ശ്രീധരന്‍ നായരുടെ മൊഴിയിലും പരാതിയിലും തന്റെ പേരില്ലെന്നു അദ്ദേഹം പറഞ്ഞു. അതേസമയം, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സരിത നല്‍കിയ പരാതിയെക്കുറിച്ചു അറിയാമെന്നും എന്നാല്‍ അതിന്മേലുള്ള സര്‍ക്കാര്‍ നടപടി എന്തായിരുന്നെന്നു അറിയില്ലെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.

നേരത്തെ, ഡിസംബര്‍ 23നു ഉള്‍പ്പെടെ രണ്ടുതവണ സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചിരുന്നു.

Read More >>