പുനാച്ചി എന്നെ തിരിച്ചെത്തിച്ചു; എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല: പെരുമാള്‍ മുരുകന്‍

നോവല്‍ പിന്‍വലിച്ച് എഴുത്ത് നിര്‍ത്തിയ പെരുമാള്‍ മുരുകന്‍ വീണ്ടും എഴുത്തിലും പറച്ചിലിലും സജീവമാവുകയാണ്. വീണ്ടും എഴുതി തുടങ്ങുകയാണ് അദ്ദേഹം.

പുനാച്ചി എന്നെ തിരിച്ചെത്തിച്ചു; എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല: പെരുമാള്‍ മുരുകന്‍

മൂല്യങ്ങളുടെ കാര്യത്തിൽ സമൂഹത്തിന് ഇരട്ടത്താപ്പാണെന്ന് തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻ. ദ ഹിന്ദു ലിറ്റ് ഫെസ്റ്റ് 2017 ഇൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ തമിഴ് സമൂഹത്തിന് ഇരട്ടത്താപ്പാണ്. അവർ അത് സ്വകാര്യമായി ലംഘിക്കും, എന്നാൽ പൊതുമണ്ഡലത്തിൽ അത് സംഭവിക്കാൻ സമ്മതിക്കില്ല,” പെരുമാൾ മുരുഗൻ പറഞ്ഞു.

ഒരു വർഷം മുമ്പ് തന്റെ മാതൊരുഭാഗൻ എന്ന നോവലിനെതിരെ വന്ന വിമർശനങ്ങൾ കാരണം എഴുത്ത് നിർത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു അദ്ദേഹം. ആ സമയത്താണ് മൂല്യങ്ങൾ ലംഘിക്കുന്നതിനോടുള്ള സമൂഹത്തിന്റെ പ്രതികരണം യഥാർഥത്തിൽ അനുഭവിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. ദൈവനിന്ദാപരമായ വാക്കുകൾ ഉണ്ടെന്ന് പറഞ്ഞ് കോളേജ് കുട്ടികൾക്ക് പഠിക്കാനുണ്ടായിരുന്ന തന്റെ ഒരു പുസ്തകം പിൻ വലിച്ചതും അദ്ദേഹം ഓർമ്മിച്ചു.


“വിദ്യാർഥികളും അദ്ധ്യാപകരും തങ്ങളുടെ ജീവിതത്തിൽ കേട്ടിട്ടില്ലാത്ത ഒരു വാക്ക് പോലും ആ പുസ്തകത്തിലില്ല. അവർ അത് വായിക്കാതെ പരിഗണനയിലെടുത്തു, പിൻ വലിക്കാൻ വേണ്ടി മാത്രം,” പെരുമാൾ പറഞ്ഞു.

എഴുത്ത് നിർത്താനുള്ള പ്രഖ്യാപനത്തിന് ശേഷം ‘പൂനാച്ചി അല്ലതു ഒരു വെള്ളാട്ടിൽ കതൈ’ എന്ന നോവലിലൂടെയും ‘ഒരു കോഴിയിൻ പാടൽകൾ’ എന്ന കവിതാസമാഹാരത്തിലൂടേയും സാഹിത്യലോകത്തിലേയ്ക്ക് തിരിച്ചു വരുകയാണ് പെരുമാൾ.

“തുടക്കത്തിൽ ഞാൻ ഒന്നും വായിച്ചിരുന്നില്ല. മടിയോടെയാണ് വായന തുടങ്ങിയത്. എന്റെ കഥ പറയാനുള്ള കഴിവ് നശിച്ചിരിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, പുനാച്ചി എന്നെ തിരിച്ചെത്തിച്ചു. എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു,” എഴുത്തിലേയ്ക്ക് തിരിച്ചു വന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

Read More >>