സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖ വിവാദം; വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിനെ അപ്പീല്‍ പരിഗണിക്കുന്ന ചുമതലയില്‍ നിന്നും നീക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദരേഖകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടതിനു പിന്നാല എച്ച്ആര്‍ഡി മന്ത്രാലയവുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും ശ്രീധര്‍ ആചാര്യലുവിനെ മാറ്റിയിരുന്നു. എന്നാല്‍ ആചാര്യലുവിനു മുമ്പാകെ ലിസ്റ്റു ചെയ്ത കേസുകളില്‍ അദ്ദേഹം തന്നെ തീര്‍പ്പാക്കണം എന്നായിരുന്നു നിശ്ചയിച്ചിരുന്നു. ഇതനുസരിച്ചാണ് സ്മൃതി ഇറാനിയുടെ കേസ് അദ്ദേഹം പരിഗണിച്ചത്.

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖ വിവാദം; വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിനെ അപ്പീല്‍ പരിഗണിക്കുന്ന ചുമതലയില്‍ നിന്നും നീക്കി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടണമെന്ന ഉത്തരവിട്ട വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിനെ അപ്പീല്‍ പരിഗണിക്കുന്ന ചുമതലയില്‍ നിന്നും നീക്കി. ഫെബ്രുവരി 10ന് ഇതുസംബന്ധിച്ച അപ്പീല്‍ പരിഗണിക്കാനിരിക്കവേയാണ് ശ്രീധര്‍ ആചാര്യലുവിനെ നീക്കി മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യന്‍ എക്‌സ്‌പ്രസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

വെള്ളിയാഴ്ച മുതല്‍ മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും ഇടപെടരുതെന്നു മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആചാര്യലുവിന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദരേഖകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടതിനു പിന്നാല എച്ച്ആര്‍ഡി മന്ത്രാലയവുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്നും ശ്രീധര്‍ ആചാര്യലുവിനെ മാറ്റിയിരുന്നു. എന്നാല്‍ ആചാര്യലുവിനു മുമ്പാകെ ലിസ്റ്റു ചെയ്ത കേസുകളില്‍ അദ്ദേഹം തന്നെ തീര്‍പ്പാക്കണം എന്നായിരുന്നു നിശ്ചയിച്ചിരുന്നു. ഇതനുസരിച്ചാണ് സ്മൃതി ഇറാനിയുടെ കേസ് അദ്ദേഹം പരിഗണിച്ചത്.


ഇതിന്‍പ്രകാരം കേസ് പരിഗണിച്ച അദ്ദേഹം സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ ദല്‍ഹി യൂണിവേഴ്സിറ്റിക്ക് നിര്‍ദേശം നല്‍കുകയും ഇതുസംബന്ധിച്ച അപ്പീല്‍ ഫെബ്രുവരി 10ലേക്കുമാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ നിന്നുകൂടി അദ്ദേഹത്തെ നീക്കിയിരിക്കുന്നത്.

Read More >>