ആറ് മലയാളികള്‍ക്ക് പത്മ പുരസ്‌കാരം; യേശുദാസിന് പത്മവിഭൂഷണ്‍; അക്കിത്തം, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി ആര്‍ ശ്രീജേഷ് എന്നിവര്‍ക്ക് പത്മശ്രീ

ശരത് പവാര്‍, മുരളീ മനോഹര്‍ ജോഷി, പിഎ സാംഗ്മ എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളികളായ പാറശ്ശാല ബി പൊന്നമ്മാള്‍, മീനാക്ഷിയമ്മ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു.

ആറ് മലയാളികള്‍ക്ക് പത്മ പുരസ്‌കാരം; യേശുദാസിന് പത്മവിഭൂഷണ്‍; അക്കിത്തം, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി ആര്‍ ശ്രീജേഷ് എന്നിവര്‍ക്ക് പത്മശ്രീ

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗായകന്‍ യേശുദാസിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിച്ചു. യേശുദാസടക്കം ആറ് മലയാളികള്‍ക്കാണ് പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മുന്‍ കേന്ദ്രമന്ത്രിമാരായ ശരത് പവാര്‍, മുരളീ മനോഹര്‍ ജോഷി, മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി എ സാഗ്മ(മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു. യോഗ ഗുരു സദ്ഗുരു ജഗ്ഗി വാസുദേവ്, ഉഡുപ്പി രാമചന്ദ്ര റാവു, സുന്ദര്‍ ലാല്‍ പത്വ( മരണാനന്തരം) എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചു.


[caption id="attachment_76494" align="aligncenter" width="446"] മീനാക്ഷി ഗുരുക്കളും, പാറശ്ശാല ബി പൊന്നമ്മാളും[/caption]

കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി, വടകര കടത്തനാടന്‍ കളരിസംഘത്തിലെ മീനാക്ഷി ഗുരുക്കള്‍, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് , കര്‍ണ്ണാടിക് സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ ലഭിച്ചത്.ഏഴ് പേര്‍ക്കാണ് പത്മഭൂഷണ്‍. അന്തരിച്ച തമിഴ് എഴുത്തുകാരന്‍ ചോ രാമസ്വാമിയ്ക്ക് പത്മഭൂഷണ്‍ ലഭിച്ചു.

75പേരാണ് പത്മശ്രീ പട്ടികയില്‍ ഇടം നേടിയത്. കായിക താരങ്ങളായ വിരാട് കോഹ്ലി(ക്രിക്കറ്റ്), വികാസ് ഗൗഡ (ഡിസ്‌കസ് ത്രോ), ദീപ മാലിക്ക്( അത്‌ലറ്റിക്‌സ്), മാരിയപ്പന്‍ തങ്കവേലു (പാരാലിപിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ്), ദീപ കര്‍മാര്‍ക്കര്‍( ജിനാംസ്റ്റിക്), സാക്ഷി മാലിക്( ഗുസ്തി) എന്നിവര്‍ പത്മശ്രീ നേടി.

Read More >>