നോട്ടുനിരോധനത്തെ തുടര്‍ന്നു ഭീകരാക്രമണങ്ങള്‍ അവസാനിച്ചുവെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു ശിവസേന

നോട്ടു നിരോധത്തിലൂടെ ഭീകരരുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കിയെന്ന കേന്ദ്രത്തിന്റെ അവകാശ വാദങ്ങളെ ഖണ്ഡിച്ചാണ് ശിവസേന രംഗത്തെത്തിയത്. നോട്ട് അസാധുവാക്കല്‍ ഭീകരാക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നാണു കേന്ദ്രം അവകാശപ്പെടുന്നത്. എന്നാല്‍ അടുത്ത ദിവസമുണ്ടായ അഖ്‌നൂര്‍ ഭീകരാക്രമണത്തില്‍ മൂന്നു സൈനികരാണ് കൊല്ലപ്പെട്ടത്. ഇത് എന്തിന്റെ പേരില്‍ അവകാശപ്പെടുമെന്നും ശിവസേന ചോദിക്കുന്നു.

നോട്ടുനിരോധനത്തെ തുടര്‍ന്നു ഭീകരാക്രമണങ്ങള്‍ അവസാനിച്ചുവെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു ശിവസേന

രാജ്യത്തു നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കു നോട്ടു നിരോധനം കുറവുവരുത്തിയില്ലെന്നു ശിവസേന. നോട്ടുനിരോധനത്തെ തുടര്‍ന്നു ഭീകരാക്രമണത്തില്‍ കുറവു വന്നുവെന്ന കേന്ദ്രസര്‍ക്കാര്‍ വാദഗതികളെ തള്ളിയാണ് മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന രംഗത്തെത്തിയത്. നോട്ട് നിരോധനത്തിനു ശേഷം അതിര്‍ത്തിയില്‍ ഭീകരാക്രമണം മൂലം എത്ര ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നു കേന്ദ്രം വെളിപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ശിവസേന ആവശ്യപ്പെടുന്നു.

നോട്ടു നിരോധത്തിലൂടെ ഭീകരരുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കിയെന്ന കേന്ദ്രത്തിന്റെ അവകാശ വാദങ്ങളെ ഖണ്ഡിച്ചാണ് ശിവസേന രംഗത്തെത്തിയത്. നോട്ട് അസാധുവാക്കല്‍ ഭീകരാക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നാണു കേന്ദ്രം അവകാശപ്പെടുന്നത്. എന്നാല്‍ അടുത്ത ദിവസമുണ്ടായ അഖ്‌നൂര്‍ ഭീകരാക്രമണത്തില്‍ മൂന്നു സൈനികരാണ് കൊല്ലപ്പെട്ടത്. ഇത് എന്തിന്റെ പേരില്‍ അവകാശപ്പെടുമെന്നും ശിവസേന ചോദിക്കുന്നു.

അതിര്‍ത്തിയില്‍ നവംബര്‍ എട്ടിനു ശേഷം നാലു ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ഡിസംബര്‍ 29ന് ബന്ദിപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് പരിക്കേറ്റപ്പോള്‍ ഡിസംബര്‍ 17 ന് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നാണ്.ഡിസംബര്‍ ഒമ്പതിന് റനേര്‍ക്കുനേര്‍ ഏറ്റുമുട്ടലുണ്ടായി. ജനുവരി ഒമ്പതിന് അനന്തനാഗില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ മൂന്നു ദിവസത്തിനു ശേഷമാണ് അവസാനിച്ചത്- ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ നിങ്ങള്‍ ഏത് ഭീകരാക്രമണം അവസാനിച്ച കാര്യമാണു പറയുന്നതെന്നും സാമ്‌ന ചോദിക്കുന്നു. നേരത്തെ പൊതു സ്ഥലങ്ങളാണ് ആക്രമണങ്ങള്‍ക്ക് ഭീകരര്‍ തെരഞ്ഞെടുത്തിരുന്നതെങ്കില്‍ നോട്ട് അസാധുവാക്കലിനു ശേഷം സൈനികരെയും സൈനിക ക്യാമ്പിനെയുമാണ് ഭീകരര്‍ ഉന്നമിടുന്നതെന്നും സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

Read More >>