ബിജെപി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ശ്രീനാരായണഗുരുവിനെ സാമൂഹിക പരിഷ്‌കര്‍ത്താവായി ഉയര്‍ത്തിക്കാട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി

മുമ്പ് ബിജെപി ഗുരുവിനെ കേരളത്തിലെ ഹിന്ദു സന്യാസിയെന്നു വിശേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിനുപിന്നാലെ കര്‍ണ്ണാടക സര്‍ക്കാര്‍ സെപ്തബര്‍ 16നു ശ്രീനാരായണ ഗുരു ജയന്തിയായി ആചരിച്ചിരുന്നു. ഗുരുവിന്റെ മലയാളത്തിലും സംസ്‌കൃതത്തിലുമുള്ള രചനകള്‍ കന്നടത്തിലേക്ക് പരിഭാഷപ്പെടുത്തി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുമെന്ന കാര്യവും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു.

ബിജെപി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ശ്രീനാരായണഗുരുവിനെ സാമൂഹിക പരിഷ്‌കര്‍ത്താവായി ഉയര്‍ത്തിക്കാട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി

കര്‍ണ്ണാടകയില്‍ ഹിന്ദു സന്യാസിയെന്ന പേരില്‍ ബിജെപി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ശ്രീനാരാണയണ ഗുരുവിനെ സാമൂഹിക പരിഷ്‌കര്‍ത്താവായി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം മംഗളൂരു സര്‍വകലാശാലയില്‍ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള റിസര്‍ച്ച് ചെയര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണു മുഖ്യമന്ത്രി സിദ്ധാരാമയ്യ ബിജെപിക്കു മറുപടി നല്‍കിയത്.

ശ്രീനാരായണ ഗുരു, അംബേദ്ക്കര്‍, ബുദ്ധ എന്നിവരുടെ ആശയങ്ങള്‍ സാമൂഹ്യ മുന്നേറ്റത്തിനുതകുന്നവയാണെന്ന് അദ്ദേഹം സര്‍വകലാശാലയിലെ പരിപാടിയില്‍ അഭിപ്രായപ്പെട്ടു. ഇവരുടെ ആശയങ്ങള്‍ ജാതി ഉന്‍മൂലനത്തിനായി പ്രചരിപ്പിക്കുകയും നടപ്പിലാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ശൂദ്രരിൽ താഴെയുള്ളവർക്കു  ക്ഷേത്രത്തിൽ പ്രവേശനമില്ലാതിരുന്ന നാളുകളില്‍ ഏവര്‍ക്കും പ്രവേശിക്കാവുന്ന 60 ക്ഷേത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.


ശ്രീനാരായണഗുരു റിസര്‍ച്ച് ചെയറിന് രണ്ടു കോടി രൂപ മുഖ്യമന്ത്രി അനുവദിക്കുകയും ചെയ്തു. യുവാക്കളുടെ ചിന്തകള്‍ ശാസ്ത്രീയവും മതേതരവുമാവണമെങ്കില്‍ അതു ശരിയായ വിദ്യാഭ്യാസംകൊണ്ടു മാത്രമേ സാദ്ധ്യമാകുകയുള്ളുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അതിനായി യുവജനത അത്തരത്തിലുള്ള വിദ്യാഭ്യാസം നേടാന്‍ പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുമ്പ് ബിജെപി ഗുരുവിനെ കേരളത്തിലെ ഹിന്ദു സന്യാസിയെന്നു വിശേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിനുപിന്നാലെ കര്‍ണ്ണാടക സര്‍ക്കാര്‍ സെപ്തംബര്‍ 16നു ശ്രീനാരായണ ഗുരു ജയന്തിയായി ആചരിച്ചിരുന്നു. ഗുരുവിന്റെ മലയാളത്തിലും സംസ്‌കൃതത്തിലുമുള്ള രചനകള്‍ കന്നടത്തിലേക്കു പരിഭാഷപ്പെടുത്തി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുമെന്ന കാര്യവും മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. മാത്രമല്ല ബംഗ്ലൂര്‍ മെട്രോ സ്റ്റേഷനില്‍ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കുന്ന കാര്യവും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ബിജെപി സ്വാമി വിവേകാനന്ദനെ സ്വന്തമാക്കുന്നതിനെതിരെയും സിദ്ധരാമയ്യ രംഗത്തുവന്നിരുന്നു. വിവേകാനന്ദന്‍ ഒരു മതത്തെയും എതിര്‍ത്തിരുന്നില്ലെന്നും സംഘപരിവാര്‍ അദ്ദേഹത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.