ഒരു റെയിൽവേ അറിയിപ്പ്: ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് സ്വാഗതം; വെള്ളവും ഭക്ഷണവും കിട്ടുമെന്ന് കരുതരുത്!

34 ദിവസമായി ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഭക്ഷണശാലകള്‍ അടഞ്ഞു കിടക്കുകയാണ്. അടഞ്ഞു കിടക്കുന്ന ഭക്ഷണശാലകൾ തുറക്കാന്‍ ഇതുവരെ ഒരു നടപടിയുമായിട്ടില്ല. ഭക്ഷണശാലകള്‍ അടച്ചതോടെ അറുപതിലേറെ തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലായി.

ഒരു റെയിൽവേ അറിയിപ്പ്: ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് സ്വാഗതം; വെള്ളവും ഭക്ഷണവും കിട്ടുമെന്ന് കരുതരുത്!

ഷൊര്‍ണൂര്‍ വഴി ദീര്‍ഘദൂര ട്രെയിന്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഭക്ഷണവും വെള്ളവും ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു വാങ്ങാമെന്ന് കരുതി വരരുത്. ഷൊര്‍ണൂരിലെത്തിയാല്‍ ഭക്ഷണം പോയിട്ട് ഒരു കുപ്പി വെള്ളം പോലും കിട്ടിയെന്ന് വരില്ല. കാരണം 34 ദിവസമായി ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഭക്ഷണശാലകള്‍ അടഞ്ഞു കിടക്കുകയാണ്. അടഞ്ഞു കിടക്കുന്ന ഭക്ഷണശാലകൾ തുറക്കാന്‍ ഇതുവരെ ഒരു നടപടിയുമായിട്ടില്ല. ഭക്ഷണശാലകള്‍ അടച്ചതോടെ അറുപതിലേറെ തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലായി.


ദിവസേന 83 ട്രെയിനുകള്‍ കടന്നു പോകുന്ന ഷൊര്‍ണൂര്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷനാണ് ഷൊര്‍ണൂര്‍. പ്രധാന ജംഗ്ഷന്‍ കൂടിയായതിനാല്‍ എല്ലാ ട്രെയിനുകള്‍ക്കും പത്തു മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ സ്റ്റോപ്പും ഷൊര്‍ണൂരില്‍ അനുവദിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ ഇവിടെ നിന്ന് യാത്ര ആരംഭിക്കുകയും ചെയ്യുന്നുണ്ട്. ട്രെയിനുകളിലെ ബോഗികളില്‍ വെള്ളം നിറയ്ക്കല്‍, എഞ്ചിന്‍ മാറ്റല്‍ തുടങ്ങിയ ജോലികള്‍ക്ക് വേണ്ടിയാണ് ട്രെയിനുകള്‍ക്ക് കൂടുതല്‍ സമയം സ്‌റ്റോപ്പ് അനുവദിക്കുന്നത്. ട്രെയിനുകള്‍ക്ക് കൂടുതല്‍ സമയം സ്റ്റോപ്പുള്ളതിനാല്‍ ട്രെയിനുകളിലെ യാത്രക്കാര്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ ശാലകളെയാണ് ആശ്രയിക്കാറുള്ളത്.

ലൈസന്‍സ് കാലാവധി തീര്‍ന്നതിനാലാണ് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍, ഭക്ഷണ ശാലകള്‍, ബേക്കറി എന്നിവയുള്‍പ്പടെയുള്ള പൂട്ടിയത് . ഐആര്‍സിടിസിയാണ് ഈ ഭക്ഷണശാലകള്‍ക്കുള്ള ലൈസന്‍സ് അനുവദിക്കേണ്ടത്. ഈ സ്റ്റാളുകള്‍ക്കുള്ള ലൈസന്‍സ് കാലാവധി നവംബര്‍ മുപ്പതിന് തീര്‍ന്നതോടെ പിന്നീട് പുതുക്കിയിട്ടില്ല. ലൈസന്‍സ് തീര്‍ന്നപ്പോള്‍ തന്നെ ഒരു മാസത്തിനകം പുതുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

Read More >>