പതിറ്റാണ്ടുകള്‍ നീണ്ട ബിജെപി- ശിവസേന ബന്ധത്തിനു അവസാനം; ഇനി ബിജെപിയുമായി മുന്നണി ബന്ധമില്ലെന്നു ഉദ്ദവ് താക്കറേ

കഴിഞ്ഞ 25 വര്‍ഷത്തെ ബിജെപിയുമായുള്ള ബന്ധമാണ് ശിാസേന ഇതോടെ അവസാനിപ്പിക്കുന്നത്. ശിവസേനയുടെ കടുത്ത തീരുമാനം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റു ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണെന്നാണു സൂചന.

പതിറ്റാണ്ടുകള്‍ നീണ്ട ബിജെപി- ശിവസേന ബന്ധത്തിനു അവസാനം; ഇനി ബിജെപിയുമായി മുന്നണി ബന്ധമില്ലെന്നു ഉദ്ദവ് താക്കറേ

പതിറ്റാണ്ടുകള്‍ നീണ്ട ബിജെപി- ശിവസേന ബന്ധം അവസാനിച്ചു. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ അറിയിച്ചു. ഭാവിയിലും ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാവില്ലെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു.

25 വര്‍ഷത്തെ ബിജെപിയുമായുള്ള ബാന്ധവം ശിവസേന അവസാനിപ്പിക്കുന്നു. ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും കറങ്ങാന്‍ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്കു മത്സരിക്കും- ഉദ്ദവ് അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് ഫട്നാവിസ് സര്‍ക്കാരിനുള്ള പിന്തുണ തുടരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷത്തെ ബിജെപിയുമായുള്ള ബന്ധമാണ് ശിാസേന ഇതോടെ അവസാനിപ്പിക്കുന്നത്. ശിവസേനയുടെ കടുത്ത തീരുമാനം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റു ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണെന്നാണു സൂചന.

ബിജെപിയും ശിവസേനയും 2014 നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം നിലയിലാണ് മത്സരിച്ചിരുന്നത്. സീറ്റു പങ്കുവയ്ക്കല്‍ പ്രശ്‌നമായിരുന്നു നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി- ശിവസേന ബന്ധത്തിന് ഉലച്ചില്‍ വരുത്തിയത്.

ഫെബ്രുവരി 21നാണ് മഹാരാഷ്ട്രയിലെ 227 വാര്‍ഡുകളിലേക്കു തെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം ജനുവരി 27 ആണ്.

Read More >>