കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശത്തിനു പുല്ലുവില; ഇപ്പോഴും പെട്രോള്‍ പമ്പില്‍ കാര്‍ഡുപയോഗിക്കുന്നവരില്‍ നിന്നും സര്‍വ്വീസ് ടാക്‌സ് ഈടാക്കുന്നു

തിരുവനന്തപുരം പേട്ടയിലെ പെട്രോള്‍ പമ്പില്‍ നിന്നുമാണ് ശരത് തന്റെ വാഹനത്തില്‍ 200 രൂപയുടെ പെട്രോള്‍ നിറച്ചത്. നല്‍കിയ 2,000 രൂപയുടെ നോട്ടു ചില്ലറയില്ലെന്ന കാരണം പറഞ്ഞു പമ്പുകാര്‍ സ്വീകരിച്ചില്ല. തുടര്‍ന്നു ഡെബിറ്റ് കാര്‍ഡുനല്‍കിയായിരുന്നു. ഡെബിറ്റ് കാര്‍ഡു സ്വീകരിച്ചു 200 രൂപയുടെ ബില്ലും പമ്പുകാര്‍ നല്‍കി. എന്നാല്‍ തന്റെ അക്കൗണ്ടില്‍ നിന്നും 210 രൂപ പിന്‍വലിക്കപ്പെട്ടതായി ശരത് പറയുന്നു.

കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശത്തിനു പുല്ലുവില; ഇപ്പോഴും പെട്രോള്‍ പമ്പില്‍ കാര്‍ഡുപയോഗിക്കുന്നവരില്‍ നിന്നും സര്‍വ്വീസ് ടാക്‌സ് ഈടാക്കുന്നു

പെട്രോള്‍ പമ്പില്‍ നിന്നും ഡെബിറ്റ് കാര്‍ഡുപയോഗിച്ച് പെട്രോള്‍ നിറയ്ക്കുന്നവരില്‍ നിന്നും സര്‍വ്വീസ് ടാക്‌സ് ഈടാക്കുന്നു. പമ്പുകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിനു സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നുള്ള കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടും ബാങ്കുകാര്‍ അതറിഞ്ഞ മട്ടില്ല. പത്രപ്രവര്‍ത്തകനായ ശരത് എസ്എ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കഴിഞ്ഞദിവസം തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുന്നത്.


തിരുവനന്തപുരം പേട്ടയിലെ പെട്രോള്‍ പമ്പില്‍ നിന്നുമാണ് ശരത് തന്റെ വാഹനത്തില്‍ 200 രൂപയുടെ പെട്രോള്‍ നിറച്ചത്. നല്‍കിയ 2,000 രൂപയുടെ നോട്ടു ചില്ലറയില്ലെന്ന കാരണം പറഞ്ഞു പമ്പുകാര്‍ സ്വീകരിച്ചില്ല. തുടര്‍ന്നു ഡെബിറ്റ് കാര്‍ഡുനല്‍കിയായിരുന്നു. ഡെബിറ്റ് കാര്‍ഡു സ്വീകരിച്ചു 200 രൂപയുടെ ബില്ലും പമ്പുകാര്‍ നല്‍കി. എന്നാല്‍ തന്റെ അക്കൗണ്ടില്‍ നിന്നും 210 രൂപ പിന്‍വലിക്കപ്പെട്ടതായി ശരത് പറയുന്നു. കാര്‍ഡ് ഇടപാടുകള്‍ക്കു സര്‍വ്വീസ്ടാക്‌സ് ഈടാക്കരുതെന്ന മന്ത്രിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് പ്രസ്തുത ഇടപാടിനു 10 രൂപ സര്‍വ്വീസ് ടാക്‌സ് ഈടാക്കിയതെന്നു ശരത് പറയുന്നു.ഇന്ധനം നിറയ്ക്കാന്‍ ഡിജിറ്റല്‍ ഇടപാടുകളെ ആശ്രയിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്കോ പമ്പ് ഉടമകള്‍ക്കോ അധിക ബാധ്യത ഉണ്ടാക്കില്ലെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ക്കു ഉപഭോക്താക്കളില്‍ നിന്നു അധിക ചാര്‍ജ് വാങ്ങില്ലെന്നും കാര്‍ഡ് ഇടപാടുകള്‍ക്കുള്ള അധിക ചാര്‍ജ് ആരു വഹിക്കുമെന്നതു സംബന്ധിച്ച് ബാങ്കുകളും എണ്ണകമ്പനികളും തമ്മില്‍ ചര്‍ച്ച നടത്തുമെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്.

Read More >>