പൊടിക്കാറ്റില്‍ മുങ്ങി ദുബായ്; ശമാല്‍ ഇനിയും ശമിച്ചിട്ടില്ല

ടര്‍ക്കി, ഇറാക്ക് എന്നിവടങ്ങളില്‍ നിന്നും അറേബ്യന്‍ ഗള്‍ഫിലേക്ക് നീങ്ങുന്ന വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നെത്തുന്ന ശമാല്‍ കാറ്റാണ് ഈ തണുത്ത കാലാവസ്ഥയ്ക്കു കാരണമാകുന്നത്. അന്തരീക്ഷം മൂടിക്കെട്ടിയിരിക്കുമെങ്കിലും, മഴയുണ്ടാകില്ല.

പൊടിക്കാറ്റില്‍ മുങ്ങി ദുബായ്; ശമാല്‍ ഇനിയും ശമിച്ചിട്ടില്ല

രണ്ടു കി.മീ ചുറ്റളവിലുള്ള കാഴ്ച മറയ്ക്കുന്ന ശക്തമായ പൊടികാറ്റ് യു.എ.ഇയില്‍ വീശിയടിച്ചു. കഴിവതും വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വാഹനം ഓടിക്കുന്ന പക്ഷം കൃത്യമായ അകലം പാലിച്ചും സുരക്ഷ ഉറപ്പാക്കിയും വേണം വാഹനം ഓടിക്കാന്‍ എന്നും വകുപ്പ് സൂചനകള്‍ നല്‍കിയിരുന്നു.

തീരപ്രദേശങ്ങളിലും കനത്ത കാറ്റാണ് അനുഭവപ്പെട്ടത്. 65 കി.മീ വേഗത്തിലെത്തിയ കാറ്റ് കടല്‍ക്ഷോഭത്തിനും കാരണമായി. 19 അടി ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നതും പരിഭ്രാന്തി പടര്‍ത്തി.

ദുബായില്‍ അന്തരീക്ഷതാപനില 15.1 സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അല്‍-ഐനില്‍ 21.6C, അജ്മാനില്‍ 22.6C, റാസല്‍ഖൈമയില്‍ 22C , ഫുജൈറയില്‍ 22.9C യുമായിരുന്നു അന്തരീക്ഷതാപനില

ടര്‍ക്കി, ഇറാക്ക് എന്നിവടങ്ങളില്‍ നിന്നും അറേബ്യന്‍ ഗള്‍ഫിലേക്ക് നീങ്ങുന്ന വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നെത്തുന്ന ശമാല്‍ കാറ്റാണ് ഈ തണുത്ത കാലാവസ്ഥയ്ക്കു കാരണമാകുന്നത്. അന്തരീക്ഷം മൂടിക്കെട്ടിയിരിക്കുമെങ്കിലും, മഴയുണ്ടാകില്ല.

അടുത്ത രണ്ടു മൂന്ന് ദിവസങ്ങള്‍ കൂടി ഇടയ്ക്കിടെ കനത്ത കാറ്റ് പ്രതീക്ഷിക്കാം എന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

Story by