വിദേശത്തുവച്ചു മരണപ്പെടുന്നവരുടെ ദേഹം സർക്കാർ ചെലവിൽ നാട്ടിലെത്താക്കാൻ അഭ്യർത്ഥിച്ച് ഷാഹിദ കമൽ

പാവങ്ങളുടെ പടത്തലവനായ പിണറായി സഖാവിനോട് ഒരു അപേക്ഷ. ഇനി മുതൽ കേരളക്കാരുടെ മൃതശരീരം നാട്ടിൽ എത്തിക്കാനുള്ള ചെലവ് സർക്കാർ ഏറ്റെടുത്തുകൊണ്ട്, രാജ്യത്തിന് മാതൃക കാട്ടികൊടുക്കാൻ ഏറ്റവും നല്ല മനുഷ്യ സ്നേഹിയായ അങ്ങേക്ക് കഴിയും. പ്രവാസ ലോകത്തെ പാവങ്ങൾക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സഹായവും പുണ്യവും അതായിരിക്കും.

വിദേശത്തുവച്ചു മരണപ്പെടുന്നവരുടെ ദേഹം സർക്കാർ ചെലവിൽ നാട്ടിലെത്താക്കാൻ അഭ്യർത്ഥിച്ച് ഷാഹിദ കമൽ

വിദേശത്തുവച്ച് മരണപ്പെടുന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ ചെലവ് വഹിക്കണമെന്നാവശ്യപ്പെട്ട് ഷാഹിദ കമൽ. ഫേസ്ബുക്കിലാണ് അവർ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

നാട്ടിൽ നിന്ന് ഒരു കിലോ ഫ്രൂട്സ് ഇവിടെ എത്തിക്കാൻ വെറും മൂന്ന് ദിർഹം ഉള്ളപ്പോഴാണ് നിശ്ചലമായ മനുഷ്യ ശരീരത്തിന് അതിലും കൂടുതൽ ചാർജ് ഈടാക്കുന്നത്. ഈ ചാർജ് കൊടുക്കേണ്ടി വന്ന ഹതഭാഗ്യയായ വിധവയാണ് ഞാൻ. പാവങ്ങളുടെ പടത്തലവനായ പിണറായി സഖാവിനോട് ഒരു അപേക്ഷ. ഇനി മുതൽ കേരളക്കാരുടെ മൃതശരീരം നാട്ടിൽ എത്തിക്കാനുള്ള ചെലവ് സർക്കാർ ഏറ്റെടുത്തുകൊണ്ട്, രാജ്യത്തിന് മാതൃക കാട്ടികൊടുക്കാൻ ഏറ്റവും നല്ല മനുഷ്യ സ്നേഹിയായ അങ്ങേക്ക് കഴിയും. പ്രവാസ ലോകത്തെ പാവങ്ങൾക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സഹായവും പുണ്യവും അതായിരിക്കും.

ഷാഹിദ ഫേസ്ബുക്കിൽ കുറിച്ചു.

മരണപ്പെട്ടയാളെ തൂക്കി നോക്കി കിലോയ്ക്ക് മാർക്കറ്റിലെ പോലെ വില ഇടുകയാണ്. കോഴിക്കോടിനെങ്കിൽ കിലോയ്ക്ക്-16 ദിർഹം, കൊച്ചിയ്ക്ക്-17 , തിരുവനതപുരം-18 എന്നിങ്ങനെയാണ് നിരക്ക്. ഇതിനു കഴിയാത്ത ബംഗാളി സഹോദരന്റെ മൃതശരീരം മൂന്നു മാസമായി ഇവിടെ സൂക്ഷിച്ചിരിക്കുന്നതും നിസ്സഹായായി ഞാൻ നോക്കി കണ്ടു. ഷാഹിദ പറയുന്നു.