മറ്റക്കരയിലെ ടോംസ് കോളേജ് എസ്.എഫ്.ഐ അടിച്ചു തകര്‍ത്തു; ചെയര്‍മാന്റെ പീഡനം പുറത്തറിഞ്ഞത് നാരദയിലൂടെ

പാമ്പാടി നെഹ്രു കോളേജിനു പിന്നാലെ കോട്ടയം മറ്റക്കരയിലെ ടോംസ് കോളജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. നാരദ ന്യൂസിലൂടെ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും വെളിപ്പെടുത്തിയ വികൃതപീഡനങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. ടോംസിനെതിരെ സമരം തുടരുമെന്നു എസ്.എഫ്.ഐ

മറ്റക്കരയിലെ ടോംസ് കോളേജ് എസ്.എഫ്.ഐ അടിച്ചു തകര്‍ത്തു; ചെയര്‍മാന്റെ പീഡനം പുറത്തറിഞ്ഞത് നാരദയിലൂടെ

https://youtu.be/er6bd4YwKHI

കോട്ടയം: മറ്റക്കരയിലെ ടോംസ്  എഞ്ചിനീയറിങ്ങ് കോളേജ്  എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു എറിഞ്ഞു തകര്‍ത്തു. രണ്ടാം നിലയിലെ ജനല്‍ചില്ലുകളും കോളേജിന്റെ പേരെഴുതിയ ഫലകവും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. സമരം സൂചന മാത്രമാണെന്നും ടോംസിനെതിരെ സമര പരമ്പരകള്‍ തന്നെ നടത്തുമെന്നും എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു.
കോളേജ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്ന കൊടിയ പീഡനങ്ങള്‍ നാരദയിലൂടെ രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും വെളിപ്പെടുത്തി മണിക്കൂറിനുള്ളില്‍ കോട്ടയത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിലേയ്ക്ക് ഇരച്ചെത്തുകയായിരുന്നു.കോളജിലെ വികൃത നിയമങ്ങളുടെ വിവരണങ്ങള്‍ കേട്ടാല്‍ ആരും നടുങ്ങും. പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്യാന്‍ കോളേജ് ഹോസ്റ്റലില്‍ വെച്ച് വിഷം കഴിച്ച പ്രതിഭയെന്ന വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലും നാരദ മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു.കോളജ് ചെയര്‍മാന്‍ നടത്തിയ പീഡനങ്ങളെ കുറിച്ച് ഇവിടെ വായിക്കാം
പ്രതിഭയുടെ വെളിപ്പെടുത്തല്‍ ഇവിടെ വായിക്കാം

വിഡിയോ: ശ്രീരാഗ് രവീന്ദ്രൻ

Read More >>