പാമ്പാടി നെഹ്റു കോളെജ് വിദ്യാർത്ഥികൾ അടിച്ചു തകർത്തു; കോളജിൽ വൻ സംഘർഷം

തൃശ്ശൂർ പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീഷ്ണുവിന്റെ ആത്മഹത്യയെ തുടർന്ന് എസ്എഫ്ഐ- കെഎസ് യു വിദ്യാർത്ഥികൾ കോളെജിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പൊലീസ് വലയം ഭേദിച്ച ക്യാംപസിനുള്ളിൽ കടന്ന വിദ്യാർത്ഥികൾ കോളെജിലെ മുറികൾ അടിച്ചു തകർത്തു. കോളെജ് പരിസരത്ത് വൻ സംഘർഷാവസ്ഥയാണുള്ളത്.

പാമ്പാടി നെഹ്റു കോളെജ് വിദ്യാർത്ഥികൾ അടിച്ചു തകർത്തു; കോളജിൽ വൻ സംഘർഷം

കൊച്ചി:  ജിഷ്ണുവെന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി സംഘടനകൾ പാമ്പാടി നെഹ്റു കോളെജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. പൊലീസ് വലയം ഭേദിച്ച് ക്യാംപസിനകത്ത് കടന്ന വിദ്യാർത്ഥികൾ കോളെജിലെ ഓഫീസ് മുറിയും ക്ലാസ് മുറികളും കോളജ് കാന്റീനും അടിച്ചു തകർത്തു. സംഘർഷത്തിൽ പൊലീസ് ജീപ്പിന്റെ ചില്ലും തകർന്നു. കൂടുതൽ പൊലീസ് ക്യാംപസിലെത്തിയിട്ടുണ്ട്.

എസ്എഫ്ഐയും കെഎസ് യുവും അടക്കമുള്ള സംഘടനകളാണ് കോളെജിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. അതേസമയം കോളെജിലെത്തിയ യുവജന കമ്മിഷൻ കോളെജ് അധികൃതർക്കെതിരെ സ്വമേധയാ കേസെടുത്തു.  എസ്പിയോടും കോളെജ് അധികൃതരോടും കമ്മിഷൻ വിശദീകരണം തേടി. സ്വാശ്രയകോളെജ് നടത്തിപ്പിനു നയം രൂപീകരിക്കാൻ സർക്കാരിനോടു ശുപാർശ ചെയ്യുമെന്ന് കമ്മിഷൻ അറിയിച്ചു.


[caption id="attachment_72346" align="aligncenter" width="519"] അടിച്ചു തകർത്ത കാന്റീൻ[/caption]വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് സാങ്കേതിക സർവ്വകാലാശാല രജിസ്ട്രാർ നെഹ്റു കോളെജ് അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.  കോപ്പിയടി സംബന്ധിച്ച് കോളജ് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും സർവ്വകലാശാല വ്യക്തമാക്കി.

ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും.

Read More >>