സ്വാശ്രയപീഡനം നാരദ പുറത്തെത്തിച്ചു: ലോ അക്കാദമി എസ്എഫ്‌ഐ അടിച്ചു തകര്‍ക്കുന്നു; ലക്ഷ്മിനായര്‍ ഒളിവിലെന്ന് വിദ്യാര്‍ത്ഥികള്‍

കടുത്ത വിദ്യാര്‍ത്ഥി പീഡനങ്ങള്‍ക്കെതിരെ നടക്കുന്ന സംയുക്ത വിദ്യാര്‍ത്ഥി സമരം പൊളിക്കാന്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ട തിരുവനന്തപുരം ലോഅക്കാദമി എസ്എഫ്‌ഐ അടിച്ചു തകര്‍ക്കുന്നു. പ്രിന്‍സിപ്പിളായി സ്വയം അവരോധിച്ച് കോളേജിനെ ഏകാധിപത്യത്തിനു കീഴിലാക്കിയ പാചകഷോ അവതാരിക ലക്ഷ്മി നായര്‍ ഒളിവിലാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു

സ്വാശ്രയപീഡനം നാരദ പുറത്തെത്തിച്ചു: ലോ അക്കാദമി എസ്എഫ്‌ഐ അടിച്ചു തകര്‍ക്കുന്നു; ലക്ഷ്മിനായര്‍ ഒളിവിലെന്ന് വിദ്യാര്‍ത്ഥികള്‍

വളഞ്ഞ വഴികളിലൂടെ ലോഅക്കാദമി എന്ന പൊതുസ്വത്ത് കുടുംബസ്വത്താക്കി, സ്വാശ്രയകോളേജാക്കി വിദ്യാര്‍ത്ഥിപീഡനം നടത്തുന്നു എന്ന ആരോപണം നേരിടുന്ന തിരുവനന്തപുരം ലോഅക്കാദമി ലോകോളേജ് എസ്എഫ്‌ഐ അടിച്ചു തകര്‍ക്കുന്നു.

എസ്എഫ്ഐ കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ച് തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ ഇരച്ചു കയറുകയായിരുന്നു.

കടുത്ത വിദ്യാര്‍ത്ഥി പീഡനങ്ങള്‍ക്കെതിരെ നടക്കുന്ന സംയുക്ത വിദ്യാര്‍ത്ഥി സമരം പൊളിക്കാന്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. കോളേജിനെ ഏകാധിപത്യത്തിനു കീഴിലാക്കിയ പാചകഷോ അവതാരികയും പ്രിന്‍സിപ്പളുമായ ലക്ഷ്മി നായര്‍ ഒളിവിലാണെന്ന് വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരോപിക്കുന്നു.


കാലങ്ങളായി ലക്ഷ്മിനായരുടെ ഏകാധിപത്യത്തിനെതിരെ നടക്കുന്ന വിദ്യര്‍ത്ഥി രോഷം ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ്, സിപിഐ, ലീഗ് പാര്‍ട്ടികളുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി സമരം നടത്തി വരുകയായിരുന്നു.

എക്കാലത്തും ലക്ഷ്മിനായരോട് മൃദുസമീപനം പുലര്‍ത്തുന്നു എന്ന ആരോപണം നേരിടുന്ന എസ്എഫ്‌ഐ ഒറ്റയ്ക്ക് സമരത്തിലുണ്ടായിരുന്നു. എബിവിപിയും തനിച്ചാണ് സമരം നടത്തുന്നത്.

ജിഷ്ണു പ്രണോയിയുടെ ഹത്യയെ തുടര്‍ന്ന് സ്വാശ്രയകോളേജുകളില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ലോഅക്കാദമിയിലേയ്ക്കും വേഗത്തില്‍ ബാധിച്ചു. ഇന്റേര്‍ണല്‍ മാര്‍ക്ക്, ഹാജര്‍, മൂട്ട്‌കേര്‍ട്ട്, സദാചാര ഗുണ്ടായിസം, ഇന്‍സ്റ്റിറ്റിയൂഷണല്‍ റാഗിങ് തുടങ്ങി അനവധി പരാതികളാണ് കോളേജ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികള്‍ പുറത്തെത്തിച്ചത് നാരദ ന്യൂസാണ്.

മറ്റു സംഘടനകളും കോളേജിലേയ്ക്ക് നാളെ മാര്‍ച്ച് ചെയ്യും എന്നറിയുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാകാതെ കോളേജ് അടച്ച് ഉടമ മുങ്ങിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ലോഅക്കാദമി തിരിച്ചെടുത്ത് സര്‍വ്വകലാശാലയെ ഭരണം ഏല്‍പ്പിക്കണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടും.

കൈരളി ചാനലിലെ അവതരികയാണ് ലക്ഷ്മി നായര്‍.

Read More >>