ലക്ഷ്മി നായര്‍ക്കു തിരിച്ചടി; സമരപ്പന്തൽ പൊളിക്കാനാകില്ലെന്ന് ഹൈക്കോടതി

ലോ അക്കാദമിക്കു മുന്നിലുള്ള സമരപ്പന്തലുകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാനാകില്ലെന്നും വിദ്യാർത്ഥികളെ പിന്തുണച്ചുള്ള രാഷ്ട്രീയ പാർട്ടികളുടെ സമരം തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ലക്ഷ്മി നായര്‍ക്കു തിരിച്ചടി; സമരപ്പന്തൽ പൊളിക്കാനാകില്ലെന്ന് ഹൈക്കോടതി

വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോ അക്കാദമിക്കു ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ലോ അക്കാദമിക്കു മുന്നിലുള്ള സമരപ്പന്തലുകൾ പൊളിച്ചു നീക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വിദ്യാർത്ഥികളെ പിന്തുണച്ചുള്ള രാഷ്ട്രീയ പാർട്ടികളുടെ സമരത്തെ തടയാനാകില്ലെന്നും കോടതി പറഞ്ഞു.

ലോ അക്കാദമിക്കു മുന്നിലുള്ള സമരപ്പന്തലുകൾ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്മി നായർ ഹൈക്കോടതിയിൽ  ഹർജി നൽകിയത്. കോളേജിന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.


എന്നാൽ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളുകയായിരുന്നു. കോളേജിൽ പ്രവേശിക്കുന്നത് തടയില്ലെന്ന് വിദ്യാർത്ഥികൾ കോടതിയെ അറിയിച്ചു. പൊലീസിനെ ഉപയോഗിച്ച് സമരത്തെ പൊളിക്കാനാണ് നീക്കമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

പേരൂർക്കട സിഐ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും ഇയാൾ ലോ അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും വിദ്യാർത്ഥികൾ കോടതിയിൽ പറഞ്ഞു.

ലോ അക്കാദമിയ്ക്ക് പൊലീസ് സംരക്ഷണം നൽകാന നേരത്തെ ഉത്തരവിട്ടതിനാൽ വീണ്ടും പ്രത്യേക ഉത്തവിറക്കേണ്ട സാഹചര്യമില്ലെന്നും ഡിവിഷൻ ബഞ്ച് വിലയിരുത്തി.

Read More >>