ഹോട്ടല്‍ ഭക്ഷണം ഇഷ്ടപ്പെട്ടില്ലേ? എങ്കില്‍ സര്‍വീസ് ചാര്‍ജ് അടയ്ക്കേണ്ട!

ഭക്ഷണം ഇഷ്ടമാകാത്ത പക്ഷം ബില്ലിൽ ആവശ്യപ്പെടുന്ന സർവ്വീസ് ചാര്‍ജ് നൽകാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനുണ്ട്.

ഹോട്ടല്‍ ഭക്ഷണം ഇഷ്ടപ്പെട്ടില്ലേ? എങ്കില്‍ സര്‍വീസ് ചാര്‍ജ് അടയ്ക്കേണ്ട!

ഹോട്ടൽ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിലും നിർബന്ധപൂർവ്വം സർവ്വീസ് ചാർജും ബില്ലിനൊപ്പം നൽകേണ്ടി വന്ന തിക്താനുഭവങ്ങളുണ്ടോ? ഇനി അങ്ങനെയുണ്ടാകില്ല

ഭക്ഷണം ഇഷ്ടമാകാത്ത പക്ഷം ബില്ലിൽ ആവശ്യപ്പെടുന്ന സർവ്വീസ് ചാര്‍ജ് നൽകാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനുണ്ട്. കേന്ദ്ര ഗുണഭോക്തൃ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

നിർബന്ധപ്പൂർവ്വം ഉപഭാക്തക്കളില്‍ നിന്നും സർവ്വീസ് ചാർജ് ഈടാക്കാൻ കഴിയുന്നതല്ല. ഭക്ഷണം കഴിച്ച ബില്ലിലെ സർവ്വീസ് ചാർജ് നൽകേണ്ടത് ഉപഭോക്താവിന്റെ മാത്രം തീരുമാനമാണ്. അസംതൃപ്തരായ ഉപഭോക്താക്കൾക്ക് സർവ്വീസ് ചാർജ് നൽകാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.ബില്ല് തുകയുടെ 5 - 20% വരെയാണ് സാധാരണയായി സർവ്വീസ് ചാർജായി ഹോട്ടലുകൾ ഈടാക്കാറുള്ളത്. നിർബന്ധപൂർവ്വം ടിപ്പ് ഈടാക്കുന്നതിന് തുല്യമായിട്ടാണ് സർവ്വീസ് ചാർജും ആവശ്യപ്പെടുന്നത് എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാറിന്റെ ഈ നടപടി