റിപ്പബ്ലിക് ദിനത്തിൽ അസമിൽ ഏഴിടങ്ങളിൽ സ്ഫോടനം

ആളൊഴിഞ്ഞ സ്ഥലങ്ങളിലാണു സ്ഫോടനം നടന്നതെന്നും ആളപായമില്ലെന്നും അസം ഡിജിപി മുകേഷ് പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിൽ അസമിൽ ഏഴിടങ്ങളിൽ സ്ഫോടനം

റിപ്പബ്ലിക് ദിനത്തിൽ അസമിൽ മൂന്നു ജില്ലകളിലായി ഏഴിടങ്ങളിൽ സ്ഫാടനം. എന്നാൽ ആർക്കും പരിക്കുള്ളതായി റിപ്പോർട്ടില്ല. ദിബ്രുഗഢ്, ഛരായ്ദിയോ, ടിൻസുകിയ ജില്ലകളിലാണ് സ്ഫോടനം നടന്നത്.

ആളൊഴിഞ്ഞ സ്ഥലങ്ങളിലാണു സ്ഫോടനം നടന്നതെന്നും ആളപായമില്ലെന്നും അസം ഡിജിപി മുകേഷ് പറഞ്ഞു. ദിബ്രുഗയിലെ പരേഡ് ഗ്രൗണ്ടിന് 500 മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. ഛരായ്ദിയോയിൽ പെട്രോൾ പമ്പിനടുത്തുമാണ് സ്ഫോടനം നടന്നത്.

നിരോധിത സംഘടനയായ ഉൾഫയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. റിപ്പബ്ലിക് ദിനം ബഹിഷ്ക്കരിക്കാൻ ഉൾഫയടക്കുള്ള സംഘടനകൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

Read More >>