സെറീനയുടെ കറുത്ത ഷൂസ് പറയുന്നത്...

പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്റായ നൈക്കിയാണ് സെറീനയ്ക്കായി ഈ ഷൂസ് പുറത്തിറക്കിയത്. ഈ ഷൂസ് വിപണിയില്‍ ലഭ്യമല്ല,

സെറീനയുടെ കറുത്ത ഷൂസ് പറയുന്നത്...

എണ്ണക്കറുപ്പുള്ള സെറീനയുടെ കാലില്‍ കറുപ്പ് നിറത്തിലെ ഷൂസാണ് മിന്നുംതാരമായത്. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആരാധകരുടെ ശ്രദ്ധകവര്‍ന്ന കാഴ്ചയായിരുന്നു അത്.

വര്‍ണ്ണവിവേചനം ഇനിയും അവസാനിച്ചിട്ടില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു അത്.

നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു താരം പ്രകടിപ്പിച്ചത്.മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ ആശയങ്ങളോടുള്ള ഐക്യദാര്‍ഢ്യം എന്ന നിലയിലായിരുന്നു സെറീന കറുപ്പ് നിറത്തിലുള്ള ഷൂസ് ധരിച്ചു മത്സരത്തിനെത്തിയത്.

പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്റായ നൈക്കിയാണ് സെറീനയ്ക്കായി ഈ ഷൂസ് പുറത്തിറക്കിയത്. ഈ ഷൂസ് വിപണിയില്‍ ലഭ്യമല്ല, എന്നാല്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഇതേ ഷൂസിന്റെ മറ്റു നിറങ്ങള്‍ ലഭ്യമാണ് എന്ന് നൈക്കി അറിയിച്ചു.

നൈക്കി മാത്രമല്ല, പ്രമുഖ ബ്രാന്‍ഡായ ജോര്‍ദാന്‍ ഉപയോഗിക്കുന്ന താരങ്ങളും മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ ദിനത്തില്‍ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് മത്സരിക്കാന്‍ തയ്യാറായത്

Read More >>